ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രീം കോടതിയില്‍ നിന്ന് ആശ്വാസം. അണക്കെട്ടിലെ ജലനിരപ്പ് 139 അടിയോ അതിനു താഴെയോ നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ തീരുമാനം അതേപടി അംഗീകരിച്ചാണ് കോടതി ഉത്തരവ്. മേല്‍നോട്ട സമിതിയുടെ തീരുമാനം അംഗീകരിച്ച് കേരളവും തമിഴ്‌നാടും സഹകരിച്ച് മുന്നോട്ടുപോകണമെന്നും കോടതി നിര്‍ദേശിച്ചു. സെപ്തംബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാറിലെ 13 ഷട്ടറുകളും തമിഴ്‌നാട് ഒരുമിച്ച് തുറന്നതാണ് കേരളത്തിലെ മഹാപ്രളയത്തിന് കാരണമെന്ന് ചീഫ് സെക്രട്ടറി ഇന്നലെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തമിഴ്‌നാട് ഇത് നിഷേധിച്ച് എതിര്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ കോടതി ജലകമ്മീഷന്‍ ഉള്‍പ്പെടുന്ന മേല്‍നോട്ട സമിതിയുടെ നിലപാടാണ് അംഗീകരിച്ചത്.
അണക്കെട്ടിലെ ജലനിരപ്പ് രണ്ടു മുതല്‍ മൂന്നു അടിവരെ കുറയ്ക്കണമെന്ന മേല്‍നോട്ട സമിതിയുടെ തീരുമാനം കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 139.9 അടിയാണ് ഇന്നത്തെ നിരപ്പ് ഓഗസ്റ്റ് 31വരെ ഈ നില തുടരണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.
from mangalam.com https://ift.tt/2LnY9Rg
via IFTTT
No comments:
Post a Comment