നിസാമാബാദ്: ലോക്‌സഭാ എംപി ഡി ശ്രീനിവാസന്റെ മകന്‍ പീഡിപ്പിച്ചതായി 11 നേഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ പരാതി നല്‍കി. തെലങ്കാന രാഷ്ട്രസമിതിയുടെ ലോക്‌സഭാംഗമായ ശ്രീനിവാസന്റെ മകന്‍ സഞ്ജയ്‌ക്കെതിരെയാണ് പരാതി. നേഴ്‌സിങ് കോളേജ് ഉടമയാണ് ഇയാള്‍.
സഞ്ജയുടെ ഉടമസ്ഥതയിലുള്ള നേഴ്‌സിങ് കോളേജിലെ 11 പെണ്‍കുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. സഞ്ജയ് നിരവധി തവണ തങ്ങളെ ബലപ്രയോഗത്തിലൂടെ ലൈംഗികമായി കീഴ്‌പ്പെടുത്തിയെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കി. തെലുങ്കാന ആഭ്യന്തരമന്ത്രി നൈനി നരസിംഹ റെഡ്ഡിക്കും പെണ്‍കുട്ടികള്‍ പരാതി കൈമാറി.
എംപിയുടെ മകനെതിരെ പരാതി ലഭിച്ചെന്ന് നിസാമാബാദ് നോര്‍ത്ത് എസിപി സ്ഥിതീകരിച്ചു. സഞ്ജയ്‌ക്കെതിരെ ഐപിസി 354, 506, 509, 342 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2LY65gz
via IFTTT
No comments:
Post a Comment