പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 11 പേര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 11 പേര്‍ അറസ്റ്റില്‍

ഝാര്‍ഖണ്ഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പതിനൊന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ലൊഹര്‍ദഗയിലാണ് സംഭവം. ഹിര്‍ഹി ഹാരാ ടൊളി പ്രദേശത്ത് പോലീസ് സംഘം നടത്തിയ തെരച്ചിലിലാണ് പ്രതികള്‍ അറസ്റ്റിലായത്. 18നും 28നും ഇടയില്‍ പ്രായമുള്ളവരാണ് അസ്റ്റിലായത്. പ്രദേശത്ത് എത്തിയ പെണ്‍കുട്ടികശെ ഓഗസ്റ്റ് 16നാണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്.

പെണ്‍കുട്ടികള്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയും ഊ സമയം റെയില്‍വെ ബ്രിഡ്ജിന് സമീപം ഇവരുടെ മോട്ടോര്‍ സൈക്കിള്‍ പെട്ടുപോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രദേശത്തുള്ള സുഹൃത്തിനെ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചു. സുഹൃത്ത് 11 പേരെ സഹായത്തിനയച്ചു. ഇവര്‍ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകളും ഇവര്‍ തട്ടിയെടുത്തു. പെണ്‍കുട്ടികളുടെ പരാതിയിലാണ് പോലീ്‌സ് കേസ് റജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്.



from mangalam.com https://ift.tt/2OQnhSV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages