റെക്കോഡില്‍തന്നെ: സെന്‍സെക്‌സില്‍ 115 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

റെക്കോഡില്‍തന്നെ: സെന്‍സെക്‌സില്‍ 115 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടം തുടരുന്നു. സെൻസെക്സ് 115 പോയന്റ് ഉയർന്ന് 37807ലും നിഫ്റ്റി 32 പോയന്റ് നേട്ടത്തിൽ 11419ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 464 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 119 ഓഹരികൾ നഷ്ടത്തിലുമാണ്. മിക്കവാറും സെക്ടറൽ സൂചികകൾ നേട്ടത്തിലാണ്. ഓട്ടോ വിഭാഗം ഓഹരികളാണ് മികച്ച നേട്ടത്തിൽ. ഐടി, മെറ്റൽ, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിൽതന്നെ. ഹിൻഡാൽകോ, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, സൺ ഫാർമ, ടെക് മഹീന്ദ്ര, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്, സിപ്ല, ഭാരതി എയർടെൽ, പവർ ഗ്രിഡ്, എസ്ബിഐ, എച്ച്ഡിഎഫ്സി, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2AN85Un
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages