ആറു മണിക്കൂര്‍ ലൈവ് ഷോ; കേരളത്തിനായി എന്‍ഡിടിവി സമാഹരിച്ചത് 10 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

ആറു മണിക്കൂര്‍ ലൈവ് ഷോ; കേരളത്തിനായി എന്‍ഡിടിവി സമാഹരിച്ചത് 10 കോടി രൂപ

മുംബൈ: കേരളത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിൽ കൈകോർത്ത് മാധ്യമലോകവും. ഇംഗ്ലീഷ് വാർത്താ ചാനലായഎൻഡിടിവിയാണ് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം സമാഹരിക്കുന്നതിന് ആറു മണിക്കൂർ നീണ്ടുനിന്ന ടെലിത്തോൺ എന്ന ലൈവ് ഷോ സംഘടിപ്പിച്ചത്. 10 കോടിയിലധികം രൂപയാണ് കേരളത്തിനായി എൻഡിടിവി ഇതുവരെ സമാഹരിച്ചിട്ടുള്ളത്. കേരളത്തിനൊപ്പം എന്ന സന്ദേശം പങ്കുവെയ്ക്കുന്നതായിരുന്നു മുംബൈയിൽ സംഘടിപ്പിച്ച പരിപാടി. പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കൈത്താങ്ങായിമാറുന്നതായിരുന്നു ഇന്ത്യ ഫോർ കേരള എന്ന ഷോ. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒൻപതു വരെ ആറ് മണിക്കൂറാണ് പരിപാടി നീണ്ടുനിന്നത്. സന്നദ്ധ സംഘടനയായ പ്ലാൻ ഇന്ത്യയുമായി ചേർന്നാണ് എൻഡിടിവി ധനസമാഹരണം നടത്തുന്നത്. ഗായകൻ ഹരിഹരൻ ഒരുക്കിയ ഫ്യുഷൻ സംഗീതമായിരുന്നു പരിപാടിയുടെമുഖ്യ ആകർഷണം. നിറഞ്ഞ സദസിൽ ഉസ്താദ് അമ്ജദ് അലി ഖാനും മക്കളായ അമാൻ, അയാൻ എന്നിവരും ചേർന്ന് ഒരുക്കിയ കലാവിരുന്നും ഗായിക ശിൽപ റാവുവിന്റെ സംഗീതവും പരിപാടിയുടെ മാറ്റുകൂട്ടി. കേരളത്തിന് ഒരു കൈത്താങ്ങ് എന്ന സന്ദേശം പകർന്ന് 11 വയസുകാരൻ അരാവ് വർമ്മ മൂന്ന് മണിക്കൂർ കൊണ്ട് ഒരുക്കിയ പെയിന്റിങ്ങും ശ്രദ്ധേയമായി. മുഖ്യമന്തി പിണറായി വിജയൻ, ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, ശ്രുതി ഹാസൻ തുടങ്ങി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പേർ നേരിട്ടും വീഡിയോ കോൺഫറൻസിങ്ങിലൂടെയും ചടങ്ങിന്റെ ഭാഗമായി. #IndiaForKerala | Thank you for your help. NDTV's telethon raised Rs 10.2 crore to help rebuild Kerala. This is what the funds will be spent on. Highlights from the show https://t.co/a4jsrwpYLZ An NDTV special initiative in partnership with @TataSky. pic.twitter.com/REQtjksRYS — NDTV (@ndtv) August 26, 2018 Content Highlights:NDTVs IndiaForKerala Telethon, Kerala Flood Relief, IndiaForKerala, Kerala flood 2018


from mathrubhumi.latestnews.rssfeed https://ift.tt/2wusFn2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages