നികുതി ദായകരെ വിശ്വാസമാണ്: പരിശോധിച്ചത് 0.35ശതമാനം റിട്ടേണുകള്‍മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

നികുതി ദായകരെ വിശ്വാസമാണ്: പരിശോധിച്ചത് 0.35ശതമാനം റിട്ടേണുകള്‍മാത്രം

ന്യൂഡൽഹി: ആദായ നികുതി വകുപ്പിന് നികുതി ദായകരെ അത്രയ്ക്കും വിശ്വാസമാണ്. കഴിഞ്ഞ അസസ്മെന്റ് വർഷത്തിൽ ലഭിച്ച 6.86 കോടി റിട്ടേണുകളിൽ പരിശോധിച്ചത് 0.35ശതമാനം പേരുടെ റിട്ടേണുകൾ മാത്രം. പരിശോധിച്ചത് 0.35ശതമാനം റിട്ടേണുകൾ ഉപയോഗിക്കുന്നത് അത്യന്താധുനിക സോഫ്റ്റ് വെയറുകൾ നടപടി സ്വീകരിച്ചത് 4,700 പേർക്കെതിരെ അതായത് ബാക്കിയുള്ള 99.65 ശതമാനം പേർ നൽകിയ റിട്ടേണുകളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് ചുരുക്കം. പരിശോധിച്ച 0.35ശതമാനം റിട്ടേണുകളിൽ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമക്കിയത് 0.20 ശതമാനംമാത്രമാണ്. ഫയൽ ചെയ്യുന്ന റിട്ടേണുകളിൽനിന്ന് നേരത്തെചുരുങ്ങിയത് ഒരുശതമാനമെങ്കിലും പരിശോധനയ്ക്കായി എടുക്കാറുണ്ടായിരുന്നു. പരിശോധനയ്ക്കെടുത്ത റിട്ടേണുകളിൽനിന്ന് കഴിഞ്ഞവർഷം 4.700 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 2017-18 സാമ്പത്തിക വർഷത്തിൽ 10.03 ലക്ഷം കോടി രൂപയാണ് ആദായ നികുതിയിനത്തിലും കോർപ്പറേറ്റ് ടാക്സ് ഇനത്തിലും വകുപ്പിന് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 18 ശതമാനം കൂടുതലാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/2nrpMzr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages