പെണ്‍സുഹൃത്തുമായി കുട്ടിറൈഡര്‍ നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍; വീട്ടിലെത്തി എംവിഡി, കേസ് മൂന്ന്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 17, 2022

പെണ്‍സുഹൃത്തുമായി കുട്ടിറൈഡര്‍ നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍; വീട്ടിലെത്തി എംവിഡി, കേസ് മൂന്ന്‌

നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയ കുട്ടി ഡ്രൈവറുടെ വീട്ടിലെത്തി നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ആലുവയിൽ വാഹന പരിശോധനയ്ക്കിടെയാണ് കുട്ടമശ്ശേരി സ്വദേശിയായ കുട്ടി ഡ്രൈവർ നമ്പർപ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ പെൺ സുഹൃത്തുമായി കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. വാഹനം പരിശോധിക്കാനായി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വേഗത്തിൽ ഓടിച്ചു പോയി. വാഹനത്തിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്ട്രേഷൻ നമ്പർ ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഉടമയുമായി ബന്ധപ്പെട്ടു. എന്നാൽ, വാഹനം വിറ്റതാണെന്ന് അറിയിച്ച് പുതിയ ഉടമയുടെ നമ്പർ നൽകി. നാല് ആളുകളുടെ കൈകളിൽ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല. 2021-ൽ ഈ വാഹനത്തിനെതിരേ എടുത്ത ഒരു കേസ് കണ്ടെത്തി. അതിൽനിന്ന് അന്നത്തെ ഉടമയെ ബന്ധപ്പെട്ടു. തുടർന്ന് ഈ വാഹനം വിൽക്കുന്നതിന് ഇടനിലക്കാരനായ വ്യക്തി മുഖാന്തരമാണ് പുതിയ ഉടമയെ കണ്ടെത്തിയത്. ഇപ്പോൾ വാഹനം സ്വന്തമാക്കിയിട്ടുള്ള ഉടമയുടെ അനുജന്റെ സുഹൃത്താണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോൾ വാഹനം ഉപയോഗിച്ചിരുന്നത്. സുഹൃത്തിന്റെ വാഹനത്തിന് സ്പെയർ പാർട്സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാൻ വാങ്ങിയത്. അന്വേഷണം നടത്തി കുട്ടമശ്ശേരിയിലെ വീട്ടിലെത്തി കുട്ടി ഡ്രൈവറെ കൈയോടെ പൊക്കി. ലൈസൻസില്ലാതെ വാഹനം ഉപയോഗിച്ചതിനും ഉടമസ്ഥാവകാശം മാറ്റാത്തതിനും വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയതിനും കേസെടുത്തു. എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ജി. അനന്തകൃഷ്ണന്റെ നിർദേശപ്രകാരം സ്ക്വാഡിലെ അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരായ ദിപു പോൾ, ടി.എ. സമീർ ബാബു എന്നിവരാണ് പരിശോധന നടത്തിയത്. Content Highlights;MVD take action against child driver who ride the with out number plate and other documents


from mathrubhumi.latestnews.rssfeed https://ift.tt/sy5j4cE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages