മായില്ല മലയാളം; പഴയ ലിപിയിലേക്ക്‌ ഭാഗികമായി മാറാൻ ശുപാർശ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 8, 2022

മായില്ല മലയാളം; പഴയ ലിപിയിലേക്ക്‌ ഭാഗികമായി മാറാൻ ശുപാർശ

തിരുവനന്തപുരം: അരനൂറ്റാണ്ടിനുശേഷം മലയാളലിപി പരിഷ്കരിക്കുന്നു. പഴയ ലിപിയിലേക്ക് ഭാഗികമായി മടങ്ങാൻ സർക്കാർ നിയോഗിച്ച ഭാഷാനിർദേശക വിദഗ്ധസമിതി ശുപാർശചെയ്തു. മലയാളത്തിലെ അക്ഷരമാലയും ലിപിവ്യവസ്ഥയും എഴുത്തുരീതിയും ഏകീകരിക്കാനുള്ള നിർദേശങ്ങളടങ്ങുന്ന ആദ്യറിപ്പോർട്ട് സമിതി സമർപ്പിച്ചു. വിദഗ്ധസമിതിയുടെ നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഒൗദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതലസമിതി അംഗീകരിച്ച് ഉത്തരവിറക്കുന്നതോടെ മാറ്റങ്ങൾ നിലവിൽവരും. 1971-ലെ ലിപിപരിഷ്കരണ ഉത്തരവ് പുനഃപരിശോധിച്ചാണ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ അധ്യക്ഷതയിൽ ഭാഷാപണ്ഡിതരുടെ സമിതി മാറ്റങ്ങൾ നിർദേശിച്ചത്. അക്ഷരമാല വേണം പാഠപുസ്തകങ്ങളിൽ മലയാളം മായാതിരിക്കാൻ അക്ഷരമാലയെ പാഠപുസ്തകങ്ങളിൽ തിരിച്ചെത്തിക്കാനുള്ള 'മാതൃഭൂമി'യുടെ പോരാട്ടം ലക്ഷ്യത്തിലേക്ക്. പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുന്നതിന് നടപടിയെടുക്കാൻ ഭാഷാമാർഗനിർദേശക വിദഗ്ധസമിതിയും ശുപാർശചെയ്തു. പാഠപുസ്തകങ്ങളിൽനിന്ന് അക്ഷരമാല ഒഴിവാക്കിയത് സമൂഹത്തിൽ ചർച്ചയാക്കിയത് മാതൃഭൂമിയാണ്. ഇതോടെയാണ് സർക്കാർ ഉണർന്നതും അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതും. അക്ഷരമാല ഉൾപ്പെടുത്തുന്നതിനായുള്ള പ്രചാരണത്തിന് മലയാളത്തിലെ പ്രഗല്ഭരായ എഴുത്തുകാരുടെയും സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെയും പിന്തുണയോടെ മാതൃഭൂമി നടത്തുന്ന 'മായരുത് മലയാളം' പ്രചാരണം കേരളം ഏറ്റെടുത്തുകഴിഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/ZYeGnhb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages