ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് മൂന്നാംവ്യാപനം അവസാനിച്ചതായി സർക്കാർ വിലയിരുത്തൽ. സംസ്ഥാനത്ത് ഒമിക്രോണിനെത്തുടർന്നുള്ള രോഗവ്യാപനത്തിന് ശമനമായെന്ന് കരുതുന്നതായി ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു. എന്നാൽ മുൻകരുതൽ നടപടികൾ തുടരുമെന്നും വാക്സിൻ കുത്തിവെപ്പ് ഊർജിതമായി നടത്തുമെന്നും മന്ത്രി അറിയിച്ചു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000-ൽ നിന്ന് 3,000 ആയി കുറഞ്ഞതിനാലാണ് രോഗവ്യാപനം ശമിക്കുന്നുവെന്ന് വിലയിരുത്തുന്നത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തോളമാണ്. മുമ്പ് 20 ശതമാനമായി പോസിറ്റിവിറ്റി ഉയർന്നിരുന്നു. ജനുവരി ആദ്യവാരത്തിലാണ് തമിഴ്നാട് സർക്കാർ സംസ്ഥാനത്ത് കോവിഡ് മൂന്നാംവ്യാപനം സ്ഥിരീകരിച്ചത്. അതിനുശേഷം രണ്ടാഴ്ചയിലേറെ അതിവ്യാപനം തുടരുകയായിരുന്നു. ജനുവരി 26-ഓടെ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. പിന്നീട് ഒരോ ദിവസവും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. രോഗം ബാധിച്ചവരിൽ തന്നെ അഞ്ചുശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് കാര്യമായ ലക്ഷണങ്ങളുണ്ടായിരുന്നത്. രോഗവ്യാപനം ശമിച്ചുവെങ്കിലും മുഖാവരണം ധരിക്കുന്നത് അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ ഉപേക്ഷിക്കാൻ പാടില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ അറിയിച്ചു. Content Highlights:Tamil Nadu Coronavirus Third wave
from mathrubhumi.latestnews.rssfeed https://ift.tt/TrtZQbO
via IFTTT
Post Top Ad
Responsive Ads Here
Saturday, February 12, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
തമിഴ്നാട്ടിൽ കോവിഡ് മൂന്നാംവ്യാപനം അവസാനിച്ചുവെന്ന് സർക്കാർ
തമിഴ്‌നാട്ടിൽ കോവിഡ് മൂന്നാംവ്യാപനം അവസാനിച്ചുവെന്ന് സർക്കാർ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment