ന്യൂഡൽഹി: അവയവ പഠനത്തിനൊപ്പം കുടുംബാധിഷ്ഠിത പ്രായോഗിക ചികിത്സാ പഠനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എം.ബി.ബി.എസ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നു. ഓരോ എം.ബി.ബി.എസ്.വിദ്യാർഥിയും പഠനകാലയളവിൽ അഞ്ചു കുടുംബങ്ങളെ ദത്തെടുക്കണമെന്നതാണ് പ്രധാനപരിഷ്കാരം. 'കുടുംബ ദത്ത് പദ്ധതി' അഥവാ 'ഫാമിലി അഡോപ്ഷൻ പ്രോഗ്രാം' (എഫ്.എ.പി.) എന്ന പേരിലുള്ള ഇതിന്റെ കരട് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) തയ്യാറാക്കി. വൈകാതെ പൊതുജനാഭിപ്രായം തേടാനായി പ്രസിദ്ധീകരിക്കും. സാങ്കേതിക പരിശീലനത്തിനു (കംപ്യൂട്ടർ സ്കിൽ ലേണിങ്) പകരമാണ് എഫ്.എ.പി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ആദ്യവർഷംതന്നെ ഒരു മെഡിക്കൽ വിദ്യാർഥി അഞ്ച് കുടുംബങ്ങളെ ദത്തെടുക്കണം. കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി പതിവായി നിരീക്ഷിച്ച് അവശ്യമായ ചികിത്സ നിർദേശിക്കണം. രണ്ടാഴ്ചയിലൊരിക്കൽ വീടുസന്ദർശിക്കണം. ചുരുങ്ങിയത് പത്ത് പ്രാവശ്യമെങ്കിലും കുടുംബാംഗങ്ങളെ നേരിട്ടു ചികിത്സിച്ചെന്ന് ഉറപ്പാക്കണം. തുടർന്നുള്ള മൂന്നുവർഷങ്ങളിൽ ഗൃഹസന്ദർശത്തിനുപുറമേ, ഫോണിലൂടെയും ചികിത്സ നിർദേശിക്കാം. ഈ കാലയളവിൽ മൂന്നുമാസത്തിലൊരിക്കൽ വീട്ടിലെത്തിയാൽ മതിയാകും. ചികിത്സയ്ക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ അസിസ്റ്റന്റ് പ്രൊഫസറിൽനിന്ന് തേടാം. 25 പേർക്ക് ഒരു അസിസ്റ്റന്റ് പ്രൊഫസർ എന്നതാണ് കണക്ക്. മെഡിക്കൽ വിദ്യാർഥിക്ക് സഹായിയായി ആശാ വർക്കറുമുണ്ടാകും. ചികിത്സാ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ച് വിവരശേഖരം തയ്യാറാക്കണം. കൃത്യമായ മൂല്യനിർണയവുമുണ്ടാകും. കമ്യൂണിറ്റി മെഡിസിൻ വകുപ്പിനുകീഴിൽ പദ്ധതി ഉൾപ്പെടുത്താം. കമ്യൂണിറ്റി മെഡിസിനിൽ ഫീൽഡ് വിസിറ്റിങ്ങിലൂടെ വിദ്യാർഥികൾ ചെയ്തിരുന്നകാര്യങ്ങൾ ഒരു ചട്ടക്കൂടിൽ അവതരിപ്പിക്കുകയാണ് എൻ.എം.സി. ജീവിതശൈലീരോഗങ്ങളിൽനിന്ന് ആളുകളെ മുക്തരാക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുടുംബാംഗങ്ങൾക്ക് നേരിട്ട് ചികിത്സ ലഭിക്കുന്നതിനൊപ്പം ഗ്രാമപ്രദേശങ്ങളിൽ മെച്ചപ്പെട്ട ആരോഗ്യസേവനം ഉറപ്പാക്കാനും സാധിക്കും. മെഡിക്കൽ വിദ്യാർഥികളെ കൂടുതൽ സഹാനുഭൂതിയോടെയും ആത്മവിശ്വാസത്തോടെയും 'സമ്പൂർണ ഡോക്ടർ' ആയി വളർത്തിയെടുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. 'യു.ജി. മെഡിക്കൽ' വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് അരുണ വണികറുടേതാണ് ആശയം. മെഡിക്കൽ പി.ജി. കോഴ്സുകളിൽ (എം.ഡി/എം.എസ്) മൂന്നുമാസത്തെ ജില്ലാ ആശുപത്രി സേവനം 2020 മുതൽ കേന്ദ്രം നിർബന്ധമാക്കിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകളുള്ളത് ഇന്ത്യയിലാണ്. 595 അലോപ്പതി മെഡിക്കൽ കോളേജുകളിൽനിന്ന് 90,000 ബിരുദധാരികൾ ഓരോ വർഷവും പുറത്തിറങ്ങുന്നു. കൂടാതെ, 733 ആയുഷ് മെഡിക്കൽ കോളേജുകളിലായി 53,000 വിദ്യാർഥികൾ പ്രതിവർഷം ബിരുദം നേടുന്നുണ്ട്. മരവും പാഠ്യപദ്ധതിയിൽ *എം.ബി.ബി.എസ്. പഠനകാലത്ത് ഒരു മരം നട്ട് പരിപാലിക്കണമെന്നും എം.എൻ.സി. നിർദേശിച്ചു. പ്രകൃതിയുമായി വിദ്യാർഥികൾ കൂടുതലടുക്കുന്നതിനും പരിസ്ഥിതി സംരക്ഷണപാഠങ്ങൾ സ്വയം പഠിക്കുന്നതിനുമാണിത്. “വ്യക്തിയെന്ന നിലയിൽ ഒരാളെ അറിയുമ്പോഴാണ് ചികിത്സ പൂർണമാകുന്നത്. കുടുംബഡോക്ടർ എന്ന ആശയം നശിച്ച്, പകരം അവയവ ചികിത്സയിലേക്കുമാത്രം അലോപ്പതി ചികിത്സ ഒതുങ്ങിയ ഇക്കാലത്ത് പുതിയ നിർദേശം പ്രതീക്ഷയേകുന്നതാണ്.” -ഡോ. സജീവ് കുമാർ, ചെയർമാൻ, ജൂനിയർ ഡോക്ടേഴ്സ് നെറ്റ്വർക്ക് “ഹൗസ് സർജൻസിയുടെ ഭാഗമായി സാമൂഹിക, ഗ്രാമീണപരിശീലനം മുൻപേയുള്ളതാണ്. കുടുംബദത്തുപദ്ധതി പുതിയ നിർദേശമാണ്.” -ഡോ. സാമുവൽ കോശി ഐ.എം.എ. സംസ്ഥാന പ്രസിഡന്റ്
from mathrubhumi.latestnews.rssfeed https://ift.tt/XQuCMrL
via IFTTT
Post Top Ad
Responsive Ads Here
Wednesday, February 16, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഡോക്ടറാകണോ വീട്ടിലെത്തി ചികിത്സിക്കണം; എം.ബി.ബി.എസ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നു
ഡോക്ടറാകണോ വീട്ടിലെത്തി ചികിത്സിക്കണം; എം.ബി.ബി.എസ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നു
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment