യു.എ.ഇ. കോൺസുലേറ്റിലെ ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാം -സ്വപ്നാ സുരേഷ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 4, 2022

യു.എ.ഇ. കോൺസുലേറ്റിലെ ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാം -സ്വപ്നാ സുരേഷ്

തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിലെ എല്ലാ അവിഹിത ഇടപാടുകളെക്കുറിച്ചും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ്. സ്‌പേസ് പാർക്കിൽ ജോലി വാങ്ങിത്തന്നത് ശിവശങ്കറാണ്. അദ്ദേഹം തന്നെ ചൂഷണംചെയ്തതായും സ്വപ്ന ആരോപിച്ചു. ശിവശങ്കറിന്റെ അനുഭവക്കുറിപ്പുകൾ വാർത്തയായ സാഹചര്യത്തിലാണ് സ്വപ്നയുടെ പ്രതികരണം. താനൊരു പുസ്തകം എഴുതുകയാണെങ്കിൽ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരും. അതിൽ ഒരുപാട് രഹസ്യങ്ങളുണ്ടാകും. എന്നാൽ, ആരെയും ചെളിവാരിയെറിയാനില്ലെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ ആദ്യ ദുബായ് യാത്രയ്ക്കു മുന്നോടിയായി ചില പാഴ്‌സലുകൾ അയയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ആദ്യം വിളിച്ചത്. പിന്നീട് അദ്ദേഹവുമായി അടുത്തബന്ധം പുലർത്തി. കുടുംബത്തിലെ ഒരാളെപ്പോലെയായിരുന്ന അദ്ദേഹത്തിന് ഐഫോൺ നൽകി ചതിക്കേണ്ട ആവശ്യമില്ല. ഐഫോൺ മാത്രമല്ല, അദ്ദേഹത്തിന് ഒട്ടേറെ സമ്മാനങ്ങൾ വേറെയും നൽകി- സ്വപ്ന പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/u70JWoj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages