നില മെച്ചം; വാവ സുരേഷിന് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായം തുടരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 2, 2022

നില മെച്ചം; വാവ സുരേഷിന് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായം തുടരും

ഗാന്ധിനഗർ (കോട്ടയം): പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെന്റിലേറ്റർ അടക്കമുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ ഇപ്പോഴും തുടരുകയാണ്. രോഗി നിരീക്ഷണത്തിലാണെന്നും അടുത്ത 48 മണിക്കൂർ നിർണായകമാെണന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.ചൊവ്വാഴ്ച തനിേയ ശ്വസിക്കുകയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം സാധാരണ നിലയിലാവുകയും തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിൽ പുരോഗതിയുള്ളതായി കാണുകയും ചെയ്തിരുന്നു. എന്നാൽ, ബുധനാഴ്ച രാവിലെ സ്ഥിതി വീണ്ടും മോശമായി. തട്ടിവിളിക്കുമ്പോൾ പ്രതികരിച്ചിരുന്നത് നിലച്ചു. സ്വയം ശ്വസിക്കുന്നതിന്റെ അളവ് കുറയുകയും രക്തസമ്മർദത്തിൽ കുറവുവരികയും ചെയ്തു. പതിനൊന്നു മണിയോടെ ആരോഗ്യനില വീണ്ടും മെച്ചപ്പെട്ടു. പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജിൽ എത്തുന്നതിനുമുമ്പ് വാവ സുരേഷിന് ഹൃദയാഘാതവുമുണ്ടായി. തട്ടിവിളിക്കുമ്പോൾ പ്രതികരിക്കുന്നത് ശുഭസൂചനയാണ്. നില നന്നായി മെച്ചമാകുംവരെ വെന്റിലേറ്റർ മാറ്റില്ല.ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ. ജേക്കബ് ജോർജ്, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സംഘമിത്ര, ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ. അനുരാജ് എന്നിവരടങ്ങിയ സംഘമാണ് ചികിത്സ നിയന്ത്രിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/nsuLZbMNh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages