തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിലുള്ള എതിർപ്പ് ആവർത്തിച്ച് സി.പി.ഐ. ഓർഡിനൻസ് കൊണ്ടുവരാനുള്ള അടിയന്തര സാഹചര്യം എന്താണെന്നു ബോധ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കാര്യം ബോധ്യപ്പെടുംവരെ സി.പി.ഐ. നിലപാടിൽ മാറ്റംവരുത്തേണ്ടതില്ല. അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ എൽ.ഡി.എഫിനെ മുന്നോട്ടു കൊണ്ടുപോകാനാകൂ.വിഷയത്തിൽ സി.പി.എമ്മുമായി ചർച്ച നടന്നിട്ടില്ല. മുന്നണിക്കുള്ളിൽ ചർച്ചചെയ്ത് ആശയ സമന്വയം ഉണ്ടാക്കണം. ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത് അദ്ദേഹത്തിന് ബോധ്യമുള്ളതുകൊണ്ടാണ്. ലോകായുക്ത ബിൽ നിയമസഭയിൽ എത്തുമ്പോൾ വിയോജിപ്പുള്ളവർക്ക് അറിയിക്കാൻ അവസരമുണ്ടെന്നും കാനം പറഞ്ഞു. മന്ത്രിസഭയിൽ എന്തുനടന്നു എന്ന് താൻ പറയുന്നില്ല. മന്ത്രിസഭയിൽ താനില്ല. സി.പി.എമ്മുമായി ചർച്ച നടത്തുമോയെന്ന ചോദ്യത്തിന് വണ്ടിക്ക് പിറകിൽ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
from mathrubhumi.latestnews.rssfeed https://ift.tt/uBiahgv
via IFTTT
Post Top Ad
Responsive Ads Here
Monday, February 7, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ലോകായുക്ത ഓർഡിനൻസ്: സി.പി.എമ്മുമായി ചർച്ച നടന്നിട്ടില്ല, എതിർപ്പ് ആവർത്തിച്ച് സി.പി.ഐ
ലോകായുക്ത ഓർഡിനൻസ്: സി.പി.എമ്മുമായി ചർച്ച നടന്നിട്ടില്ല, എതിർപ്പ് ആവർത്തിച്ച് സി.പി.ഐ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment