മുംബൈയിലെ വിവാഹമോചനങ്ങൾക്കു കാരണം ഗതാഗതക്കുരുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 5, 2022

മുംബൈയിലെ വിവാഹമോചനങ്ങൾക്കു കാരണം ഗതാഗതക്കുരുക്ക്

മുംബൈ: നഗരത്തിലെ മൂന്നുശതമാനം വിവാഹമോചനങ്ങൾക്കും കാരണം ഗതാഗതക്കുരുക്കാണെന്ന വിവാദപ്രസ്താവനയുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്നും ഗതാഗതക്കുരുക്കിൽ കിടക്കുന്നതിനാൽ ആളുകൾക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കുന്നില്ലെന്നും അവർ പറഞ്ഞു. ഇതു പല കുടുംബങ്ങളിലും അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും പല വിവാഹബന്ധങ്ങളും തകരുകയാണെന്നും അമൃത ഫഡ്നാവിസ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ റോഡുകളിലെ കുഴികൾകാരണം തനിക്കും ഏറെ ബുദ്ധിമുട്ടുണ്ടാവുന്നുണ്ടെന്നും അവർ പറയുന്നു. ഞാൻ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയാണെന്ന കാര്യം വിട്ടേക്കൂ. ഒരു സ്ത്രീ എന്ന നിലയിലാണ് സംസാരിക്കുന്നത്. റോഡിലെ കുഴികൾകാരണം നിങ്ങളെപ്പോലെ ഞാനും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് അമൃത ഫഡ്നാവിസ് പറഞ്ഞു. ശിവസേനാ നേതാവായ പ്രിയങ്ക ചതുർവേദി അമൃതയുടെ പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഇന്ന് കേട്ടതിൽവെച്ച് ഏറ്റവും യുക്തിയില്ലാത്ത പ്രസ്താവനയാണെന്നായിരുന്നു ചതുർവേദി ഇതേക്കുറിച്ച് പറഞ്ഞത്. അമൃത ഫഡ്നാവിസിന്റെ പേര് പരാമർശിക്കാതെയാണ് പ്രിയങ്ക അവർക്കെതിരേ പരിഹാസവുമായെത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/lYUeLKo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages