ചെന്നൈ: ആരാധകസംഘടന അംഗങ്ങളെ തദ്ദേശതിരഞ്ഞെടുപ്പിൽ അണിനിരത്തി രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്ന നടൻ വിജയ്‌യുടെ ആദ്യലക്ഷ്യം പുതുച്ചേരിയെന്ന് സൂചന.കഴിഞ്ഞദിവസം പുതുച്ചേരി മുഖ്യമന്ത്രിയും എൻ.ആർ. കോൺഗ്രസ് നേതാവുമായ എൻ. രംഗസാമി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദസന്ദർശനമെന്നാണ് ഇരുകൂട്ടരും പറയുന്നതെങ്കിലും രാഷ്ട്രീയ ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ.ചെറിയ സംസ്ഥാനം എന്നനിലയിൽ തമിഴ്‌നാടിനെക്കാൾ വേഗത്തിൽ സ്വാധീനമുറപ്പിക്കാൻ കഴിയുമെന്നതാണ് പുതുച്ചേരിയെ നോട്ടമിടാൻ വിജയ്‌യെ പ്രേരിപ്പിക്കുന്നത്. അധികാരത്തിലെത്തിയെങ്കിലും ബി.ജെ.പി.യുമായുള്ള കൂട്ടുകെട്ടിൽ പൂർണതൃപ്തനല്ലാത്ത രംഗസാമി പുതുച്ചേരിയിൽ വ്യാപകമായി ആരാധകരുള്ള വിജയ്‌യുമായി കൈകോർക്കുന്നതിന് മടിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അരനൂറ്റാണ്ടുമുമ്പ് എ.ഐ.എ.ഡി.എം.കെ. രൂപവത്കരിച്ച എം.ജി.ആർ. ആദ്യം കരുത്തുകാട്ടിയത് പുതുച്ചേരിയിലായിരുന്നു. 1974-ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐ.യുമായി സഖ്യത്തിൽ മത്സരിച്ച എ.ഐ.എ.ഡി.എം.കെ. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും സർക്കാർ രൂപവത്കരിക്കുകയുമായിരുന്നു.തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ. ആദ്യമായി അധികാരത്തിലെത്തുന്നത് 1977-ലാണ്. എം.ജി.ആറിനെപ്പോലെത്തന്നെ വിജയ്‌ക്കും ശക്തിപരീക്ഷണത്തിന് യോജിച്ച സ്ഥലമാണ് പുതുച്ചേരി. ഇവിടെയും വൈകാതെ തദ്ദേശതിരഞ്ഞെടുപ്പ് നടക്കും. ഇതിൽ ശക്തിതെളിയിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ആർ. കോൺഗ്രസിനൊപ്പം മത്സരിക്കാൻ സാധിക്കും. തമിഴ്‌നാടിന് ഒപ്പമാണ് പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും ബി.ജെ.പി.യുമായുള്ള സഖ്യം അവസാനിപ്പിച്ച് എൻ.ആർ. കോൺഗ്രസിന് വേണമെങ്കിൽ നേരത്തേതന്നെ തിരഞ്ഞെടുപ്പിനെ നേരിടാം.കഴിഞ്ഞവർഷം നടന്ന ഗ്രാമപ്രദേശങ്ങളിലെ തിരഞ്ഞെടുപ്പിൽ 160 സീറ്റിൽ മത്സരിച്ച് 129 സീറ്റിൽ വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇപ്പോൾ വീണ്ടും ഇറങ്ങുന്നത്.ആദ്യ തിരഞ്ഞെടുപ്പിൽ തന്റെ പേരും ചിത്രവും ഉപയോഗിക്കാൻ അനുമതി നൽകിയതിനുശേഷം കാഴ്ചക്കാരനായി നിന്നിരുന്ന വിജയ് ഇത്തവണ കൂടുതൽ ഇടപെടൽ നടത്തുന്നുണ്ട്. ഇതിന്റെ അടുത്തഘട്ടം പുതുച്ചേരി തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമാണെന്നും അതിന് മുന്നോടിയായിട്ടായിരുന്നു വിജയ്‌യും രംഗസാമിയും കൂടിക്കാഴ്ച നടത്തിയതെന്നുമാണ് പറയപ്പെടുന്നത്. പുതുച്ചേരി സ്വദേശിയായ വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദാണ് നീക്കങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/DOp4CQv
via IFTTT
Post Top Ad
Responsive Ads Here
Sunday, February 6, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
രാഷ്ട്രീയപ്രവേശം: തമിഴ്‌നാടിനുമുമ്പ് പുതുച്ചേരി ലക്ഷ്യമിട്ട് വിജയ്
രാഷ്ട്രീയപ്രവേശം: തമിഴ്‌നാടിനുമുമ്പ് പുതുച്ചേരി ലക്ഷ്യമിട്ട് വിജയ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment