നിലവാരമില്ലാത്ത കാലിത്തീറ്റ ഓൺലൈനിൽ; വിലവർധന മുതലെടുത്ത് തട്ടിപ്പുകാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 18, 2022

നിലവാരമില്ലാത്ത കാലിത്തീറ്റ ഓൺലൈനിൽ; വിലവർധന മുതലെടുത്ത് തട്ടിപ്പുകാർ

കോട്ടയം: കാലിത്തീറ്റകൾക്ക് വില വർധിച്ചതോടെ കുറഞ്ഞ വിലയ്ക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് പുതിയ ഉത്പന്നങ്ങളുമായി കച്ചവടക്കാർ. അംഗീകാരമില്ലാത്ത കാലിത്തീറ്റകൾ ഓൺലൈനായും നേരിട്ടും കർഷകരിലെത്തിക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമാകുന്നു. ഭക്ഷ്യവസ്തുക്കളിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച ശേഷമുള്ള അവശിഷ്ടങ്ങളാണ് കാലിത്തീറ്റയായി വിപണിയിലെത്തുന്നത്. സാധാരണ കാലിത്തീറ്റയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ കിട്ടുന്നതിനാൽ പല ക്ഷീരകർഷകരും ഇത്തരം തീറ്റകളാണ് ഇപ്പോൾ പശുക്കൾക്ക് നൽകുന്നത്. ഗുണനിലവാരം പരിശോധിക്കാതെ അൻപത് കിലോ വീതമുള്ള ചാക്കുകളിലാണ് ഇത്തരം കാലിത്തീറ്റകളെത്തുന്നത്. ഭക്ഷ്യവസ്തുക്കൾ സംസ്കരിച്ച ശേഷം കിട്ടുന്ന അവശിഷ്ടങ്ങൾ രാസവസ്തുക്കൾ ചേർത്ത് കേടുകൂടാതെ സൂക്ഷിച്ചാണ് ഇവ പുതിയ ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നത്. തമിഴ്നാട്, മംഗലാപുരം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഇത്തരം കാലിത്തീറ്റകളെത്തുന്നതെന്നാണ് കർഷകർ പറയുന്നത്. ഇവരുടെ ഏജന്റുമാർ ക്ഷീരകർഷകരുടെ വീടുകളിലെത്തി കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ എത്തിക്കാമെന്ന് പറഞ്ഞ് ഓർഡറുകൾ സ്വീകരിക്കും. അതിനുശേഷം ആവശ്യക്കാർക്ക് ഒന്നിച്ച് എത്തിച്ചുനൽകുകയാണ് ചെയ്യുന്നത്. ബിയർ ഉത്പാദിപ്പിച്ച ശേഷം ഡിസ്റ്റിലറികളിൽനിന്ന് പുറംതള്ളുന്ന അവശിഷ്ടങ്ങളാണ് കൂടുതലും ഇത്തരം കാലിത്തീറ്റ നിർമാണത്തിന് ഉപയോഗിക്കുന്നത്. കിലോയ്ക്ക് എട്ടുമുതൽ പത്തുരൂപയ്ക്കുവരെയാണ് കർഷകർക്ക് നേരിട്ട് എത്തിച്ചുനൽകുന്നത്. ചോളം, കപ്പ, ഗോതമ്പ് തുടങ്ങിയവ സംസ്കരിച്ചശേഷം കിട്ടുന്ന അവശിഷ്ടങ്ങൾകൊണ്ടും കാലിത്തീറ്റകൾ നിർമിക്കാറുണ്ട്. പോഷകം കുറഞ്ഞതും ജലാംശം അടങ്ങിയതുമായ ഇത്തരം ജൈവവസ്തുക്കൾ വളരെവേഗം കേടാകാനും സാധ്യതയുണ്ട്. ഇവ കേടാകാതിരിക്കാൻ വൻതോതിൽ രാസപദാർഥങ്ങളും ചേർക്കാറുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടാകാം തുടർച്ചയായി ഇത്തരം തീറ്റകൾ കഴിക്കുന്ന കാലികൾക്ക് ഉദരസംബന്ധമായ പല പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. ഇത് ദഹനപ്രക്രിയയെപ്പോലും ബാധിക്കാം. -ഡോ. ഒ.ടി.തങ്കച്ചൻ. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ, കോട്ടയം.


from mathrubhumi.latestnews.rssfeed https://ift.tt/0RGDymK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages