മാറ്റിയ പരേഡ് ശൈലി മുഖ്യമന്ത്രി പിടികൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 10, 2022

മാറ്റിയ പരേഡ് ശൈലി മുഖ്യമന്ത്രി പിടികൂടി

:പോലീസ് അക്കാദമിയിൽ എസ്.ഐ. മാരുടെ പാസിങ് ഔട്ട് പരേഡിന്റെ ശൈലിയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രി പിടികൂടി. സല്യൂട്ട് സ്വീകരിച്ചശേഷം നടത്തിയ പ്രസംഗത്തിലാണ്, സാധാരണയല്ലാത്ത രീതി കണ്ടതെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞത്. പരേഡിന് നിയതമായ രീതികളുണ്ട്. മാറ്റം വരുത്തുമ്പോൾ ഉത്തരവാദപ്പെട്ടവർ പരിശോധിക്കേണ്ടതായിരുന്നു. പരേഡ് സംഘടിപ്പിക്കുന്നവർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. സാധാരണ കാണാത്ത കാര്യങ്ങൾ കണ്ടതുകൊണ്ടാണ് ഇങ്ങനൊക്കെ പറയേണ്ടിവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരേഡിലെ മാറ്റം ഇങ്ങനെദേശീയപതാക, പോലീസ്‌സേനയുടെ പതാക, പോലീസ് അക്കാദമിയുടെ പതാക എന്നിവ പ്രധാന കവാടത്തിൽക്കൂടി മൂന്ന് സേനാംഗങ്ങൾ കൊണ്ടുവന്ന ശേഷം ദേശീയഗാനം ബാൻഡിൽ മുഴക്കുന്നതായിരുന്നു പതിവ്. ഇത്തവണ മൂന്നു പതാകകളുമായി കേഡറ്റുകൾക്കിടയിലൂടെ അടിവച്ചുനീങ്ങുകയും കേഡറ്റുകൾ അഭിവാദ്യം ചെയ്യുകയും ഉണ്ടായി. ഇത് പതിവിലുമേറെ സമയമെടുത്തു. മൊത്തം കേഡറ്റുകളെയും വലയം ചെയ്തശേഷമാണ് ദേശീയഗാനം മുഴങ്ങിയത്. കേന്ദ്രസേനയിൽനിന്ന് അടുത്തിടെയെത്തിയ ഒരു ഉദ്യോഗസ്ഥനായിരുന്നു പരേഡിന്റെ ചുമതല. എന്നാൽ, പരേഡിൽ വന്ന മാറ്റത്തെക്കുറിച്ച് പ്രതികരിക്കാൻ ഡി.ജി.പി. അനിൽകാന്ത് തയ്യാറായില്ല.


from mathrubhumi.latestnews.rssfeed https://ift.tt/8kIOAhF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages