ചെങ്കോട്ട സംഘര്‍ഷത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 15, 2022

ചെങ്കോട്ട സംഘര്‍ഷത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

ചണ്ഡീഗഡ്:പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദു (37) വാഹനാപകടത്തിൽ മരിച്ചു. ഹരിയാനയിലെ സോനിപത്തിലെ എക്സ്പ്രസ് ഹൈവേയിൽ ചൊവ്വാഴ്ചരാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.കർഷക സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷംറിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷക്കേസിൽ ദീപ് സിദ്ദു പ്രതി ചേർക്കപ്പെട്ടിരുന്നു. ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്ക് കാറിൽ പോകവെയാണ് അപകമുണ്ടായത്. ട്രക്കിന് പിറകിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദു തത്ക്ഷണം മരിച്ചുവെന്നാണ് പോലീസ് നൽകുന്ന വിവരം. Punjabi actor Deep Sidhu dies in a road accident near Sonipat in Haryana, confirms Sonipat Police. Details awaited. He was also earlier named as an accused in the 2021 Red Fort violence case. pic.twitter.com/CoLh8ObkJJ — ANI (@ANI) February 15, 2022 ചെങ്കോട്ടയിൽ പതാക ഉയർത്താൻ ദീപ് സിദ്ദു നേതൃത്വം നൽകിയെന്നായിരുന്നു ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥൻമാരെ ആക്രമിച്ച ശേഷം ചെങ്കോട്ടയിൽ കടന്ന സിദ്ദുവും കൂട്ടരും അവിടെ സിഖ് പതാക ഉയർത്തിയതും വിവാദമായി. ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിന് പിന്നിൽ സിദ്ദുവാണെന്ന്കർഷകസമര നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. കലഹത്തിന് ആഹ്വാനം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി സിദ്ദുവിനെ 2021 ഫെബ്രുവരി ഒമ്പതിന് അറസ്റ്റ് ചെയ്തിരുന്നത്. ഏപ്രിൽ 16 ന് സിദ്ദുവിന് ജാമ്യം ലഭിക്കുകയും ചെയ്തു. Content Highlights: Punjabi Actor Deep Sidhu Accused In Red Fort Violence Case Dies In Road Accident


from mathrubhumi.latestnews.rssfeed https://ift.tt/QI5aRGB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages