തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വി.സി.യായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകുന്നതു സംബന്ധിച്ച തീരുമാനത്തിൽ ഗവർണറും സർക്കാരും ധാരണയിലെത്തിയത് ഒറ്റദിവസംകൊണ്ട്. നവംബർ 22-ന് ഇതുസംബന്ധിച്ച ഫയൽ പലവട്ടം സെക്രട്ടേറിയറ്റിനും രാജ്ഭവനും ഇടയിൽ സഞ്ചരിച്ചു. പിന്നീട് തള്ളിപ്പറഞ്ഞെങ്കിലും ചാൻസലർകൂടിയായ ഗവർണർ താത്പര്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു വി.സി.സ്ഥാനത്തേക്ക് പേര് നിർദേശിച്ചതെന്നും വ്യക്തമായി.ലോകായുക്തയിലെ കേസിൽ സർക്കാർ ഹാജരാക്കിയ ഫയലുകളിൽനിന്ന് വ്യക്തമാകുന്നത്* നവംബർ 23-നാണ് ഡോ. ഗോപിനാഥിന്റെ വി.സി.യായുള്ള കാലാവധി കഴിയുന്നത്. 22-ന് ഇക്കാര്യത്തിൽ സർക്കാരും ഗവർണറും ധാരണയിലെത്തി.* 22-ന് രാവിലെ ഡോ. ഗോപിനാഥിന്റെ പ്രാഗല്‌ഭ്യം വിവരിച്ചും അദ്ദേഹത്തിന് വി.സി.യായി പുനർനിയമനം നൽകുന്നത് ഉചിതമാകുമെന്ന് സൂചിപ്പിച്ചും മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തയക്കുന്നു. പുനർനിയമനം നൽകുന്നപക്ഷം വി.സി.യെ കണ്ടെത്താൻ നേരത്തേ നിയമിച്ച സമിതിയെ പിരിച്ചുവിടണമെന്നും കത്തിൽ ഓർമിപ്പിച്ചു. വി.സി.ക്ക് പുനർനിയമനം നൽകുന്നതിൽ നിയമപരമായ പ്രശ്നങ്ങളില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വി. വേണുവിന് നൽകിയ നിയമോപദേശവും കത്തിനൊപ്പമുണ്ടായിരുന്നു. എന്നാൽ, കത്തിൽ നിയമോപദേശത്തെക്കുറിച്ച് മൗനംപാലിക്കുകയാണ്. * ഈ കത്ത് കിട്ടിയതിനു പിന്നാലെ വി.സി. നിർണയ സമിതിയുടെ പ്രവർത്തനം അവസാനിപ്പിച്ചുള്ള വിജ്ഞാപനം രാജ്ഭവനിൽനിന്നിറങ്ങി. * വി.സി.സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച വിജ്ഞാപനം റദ്ദാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്കും രാജ്ഭവനിൽനിന്ന് നിർദേശം പോയി. പിന്നാലെ വിജ്ഞാപനം റദ്ദാക്കി. * ഉച്ചകഴിഞ്ഞ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊദാവത്ത് അഡീഷണൽ ചീഫ് സെക്രട്ടറി വി. വേണുവിന് കത്തുനൽകുന്നു. നിലവിലുള്ള വി.സി.ക്ക് പുനർനിയമനം നൽകാനുള്ള സർക്കാരിന്റെ നിർദേശം ഗവർണർക്കു നൽകാൻ ചാൻസലർ അനുമതിനൽകുന്നു എന്നായിരുന്നു ഉള്ളടക്കം. ചാൻസലറുടെ നിർദേശപ്രകാരമാണ് താൻ കത്തെഴുതുന്നതെന്നും കത്തിലുണ്ട്. * അന്നുതന്നെ മന്ത്രിയുടെ രണ്ടാമത്തെ കത്ത് ഗവർണർക്കെത്തി. പ്രൊ ചാൻസലറെന്നനിലയിൽ വി.സി.യായി ഡോ. ഗോപിനാഥിനെ നിയമിക്കാൻ താത്പര്യപ്പെടുന്നു എന്നതായിരുന്നു അത്. * ഇതേത്തുടർന്ന് പിറ്റേന്നുതന്നെ അദ്ദേഹത്തിന് പുനർനിയമനം നൽകി ഗവർണറുടെ ഉത്തരവിറങ്ങി.മനസ്സാക്ഷിക്കു വിരുദ്ധമായി തനിക്ക് പ്രവർത്തിക്കേണ്ടിവന്നുവെന്നും സർക്കാരിന്റെ സമ്മർദത്തിന് താൻ വഴങ്ങേണ്ടിവന്നുവെന്നും പ്രതികരിച്ച് ഗവർണർ പിന്നീട് രംഗത്തെത്തുകയായിരുന്നു. സർക്കാരാകട്ടെ പേര് നിർദേശിക്കാൻ ഗവർണർ കത്തുനൽകിയെന്ന വിവരം പുറത്തുവിട്ടതുമില്ല. കത്ത് പുറത്തുവന്നതോടെ ഗവർണറുടെ താത്പര്യപ്രകാരമാണ് മന്ത്രി വി.സി.സ്ഥാനത്തേക്ക് പേര് നിർദേശിക്കുന്ന കത്തുനൽകിയതെന്നു വ്യക്തമായി.
from mathrubhumi.latestnews.rssfeed https://ift.tt/NYD1mhdwJ
via IFTTT
Post Top Ad
Responsive Ads Here
Wednesday, February 2, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കണ്ണൂർ വി.സി. നിയമനം: സർക്കാരും ഗവർണറും ധാരണയിലെത്തിയത് ഒറ്റദിവസംകൊണ്ട്
കണ്ണൂർ വി.സി. നിയമനം: സർക്കാരും ഗവർണറും ധാരണയിലെത്തിയത് ഒറ്റദിവസംകൊണ്ട്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment