വി.സി. പുനർനിയമനം: മന്ത്രി കത്തുനൽകിയത് ഗവർണർ ആവശ്യപ്പെട്ടിട്ടെന്ന് സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 1, 2022

വി.സി. പുനർനിയമനം: മന്ത്രി കത്തുനൽകിയത് ഗവർണർ ആവശ്യപ്പെട്ടിട്ടെന്ന് സർക്കാർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വി.സി.യുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു കത്തുനൽകിയത് ഗവർണർ ആവശ്യപ്പെട്ടിട്ടെന്ന് സർക്കാർ. നിയമനത്തിനുമുൻപ് സർക്കാരിന്റെ താത്പര്യം ആരാഞ്ഞ് ഗവർണർ കത്തുനൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മന്ത്രി ബിന്ദു വി.സി.യായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാനുള്ള സർക്കാർ താത്പര്യം അറിയിച്ചത്. കത്ത് ഉൾപ്പെടുന്ന ഫയൽ സർക്കാർ ലോകായുക്തയിൽ ഹാജരാക്കി. മന്ത്രി ബിന്ദു ഗവർണർക്ക് ശുപാർശക്കത്ത് നൽകിയതിനെതിരേ വന്ന കേസുമായി ബന്ധപ്പെട്ടാണ് ഇക്കാര്യങ്ങൾ സമർപ്പിച്ചത്.സെർച്ച് കമ്മിറ്റി പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുള്ള സർക്കാർ കത്തിനുപിന്നാലെയാണ് രാജ്ഭവൻ കത്തുനൽകിയത്. മന്ത്രി ബിന്ദു ഗവർണർക്ക് നൽകിയ കത്തിൽ ഒരിടത്തും ‘റെക്കമെന്റ്’ എന്നുപറഞ്ഞിട്ടില്ലെന്നും പ്രൊപ്പോസ് ചെയ്യുന്നു എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ലോകായുക്ത വ്യക്തമാക്കി. മന്ത്രി പ്രൊപ്പോസൽ നൽകിയെങ്കിൽ നിയമനാധികാരിയായ ചാൻസലർ അത് എന്തുകൊണ്ടു നിരസിച്ചില്ലെന്ന് വാദത്തിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു. മാത്രമല്ല, വി.സി. നിയമനംകൊണ്ട് മന്ത്രിക്ക് എന്ത് ഭൗതികനേട്ടമാണ് ഉണ്ടായതെന്നും ലോകായുക്ത ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസർ നിയമനപ്പട്ടികയിലെ റാങ്കിൽ ഒന്നാമതായി വന്നതിൽ മന്ത്രിക്ക് എന്തുപങ്കാണുള്ളത്? രാഷ്ട്രീയക്കാരന്റെ ഭാര്യയെന്നതു വലിയ അപരാധമാണോ? പല അധ്യാപക തസ്തികകളിലേക്കും ഈ ഘട്ടത്തിൽ കണ്ണൂർ സർവകലാശാല നിയമനം നടത്തിയിട്ടുണ്ട്. ഈ നിയമനത്തിൽ മന്ത്രിയുടെ റോൾ എന്താണ്. സർവകലാശാലയുടെ കാര്യത്തിലൊന്നും ഇടപെടാനായില്ലെങ്കിൽ പിന്നെ എന്തിനാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന് ഒരു മന്ത്രിയെന്നും ഉപലോകായുക്ത ചോദിച്ചു.പരാതിക്കാരന്റെ രാഷ്ട്രീയംകൂടി പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയാണ് ഹർജിക്കാരൻ. ലോകായുക്ത സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാരൂൺ ഉൾ റഷീദ് എന്നിവരാണ് കേസ് പരിഗണിച്ചത്. കൂടുതൽ വാദം കേൾക്കാനും വിധിപറയാനുമായി കേസ് നാലിന് വീണ്ടും പരിഗണിക്കും.ലോകായുക്ത ഭേദഗതി ഓർഡിനൻസ് അതിനകം പ്രാബല്യത്തിൽ വരുമോയെന്നു തമാശരൂപേണ ഉപലോകായുക്ത ജസ്റ്റിസ് ഹാരൂൺ ഉൾ റഷീദ് ചോദിച്ചു. എന്നാൽ, താൻ ഈ നാട്ടുകാരനല്ലെന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജിയുടെ മറുപടി.


from mathrubhumi.latestnews.rssfeed https://ift.tt/TrQS5emgA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages