സിസേറിയനെ തുടര്‍ന്ന് അബോധാവസ്ഥയില്‍; കൃഷ്ണപ്രിയയ്ക്ക് ഉണരണം, ഇരട്ടക്കുഞ്ഞുങ്ങള്‍ കാത്തിരിക്കുകയാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 6, 2022

സിസേറിയനെ തുടര്‍ന്ന് അബോധാവസ്ഥയില്‍; കൃഷ്ണപ്രിയയ്ക്ക് ഉണരണം, ഇരട്ടക്കുഞ്ഞുങ്ങള്‍ കാത്തിരിക്കുകയാണ്

കാഞ്ഞിരപ്പള്ളി: ജന്മംനൽകിയ ഇരട്ടക്കുട്ടികളെ ഈ അമ്മയ്ക്ക് എപ്പോഴാണ് താലോലിക്കാനാകുക. അതിന് അമ്മയുടെ ആരോഗ്യം വീണ്ടെടുക്കണം. പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ കൃഷ്ണപ്രിയ (24)യുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. തമ്പലക്കാട് പാറയിൽ ഷാജി-അനിത ദമ്പതിമാരുടെ മൂത്ത മകളാണ് കൃഷ്ണപ്രിയ. ഒന്നര ആഴ്ച മുൻപാണ് കൃഷ്ണപ്രിയയെ പ്രസവത്തിനായി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 29-ന് സിസേറിയൻ നടത്തി. ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. പിറ്റേന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ട് അബോധാവസ്ഥയിലായി. തുടർന്ന് ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗർഭപാത്രം എടുത്തുമാറ്റുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്തി. വയറ്റിൽ അണുബാധയുണ്ടായതിനെ തുടർന്ന് രക്തസമ്മർദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചതായും ഡോക്ടർമാർ പറയുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കൃഷ്ണപ്രിയയ്ക്ക് ഡയാലിസിസും നടത്തിവരുന്നു. ഇതുവരെ അഞ്ച് ലക്ഷം രൂപയിലധികം ചെലവായി. തുടർ ചികിത്സയ്ക്ക് 15 ലക്ഷം രൂപയോളം വേണം. ക്രഷറിൽ ജോലിചെയ്തുവന്ന അച്ഛൻ ഷാജിക്ക് ശ്വാസംമുട്ടൽ രൂക്ഷമായതിനെ തുടർന്ന് ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. അമ്മ അനിത പശുവിനെ വളർത്തിയാണ് കുടുംബം പുലർത്തുന്നത്. സഹോദരൻ അനന്തു പ്ലസ്ടു കഴിഞ്ഞ് നിൽക്കുന്നു. കൃഷ്ണപ്രിയയുടെ ഭർത്താവ് പ്രവീണിന്റെ പേരിൽ ആക്സിസ് ബാങ്ക് തൃക്കാക്കര ശാഖയിലെ അക്കൗണ്ട് നമ്പർ- 917010033895101. ഐ.എഫ്.എസ്. കോഡ് യു.ടി.ഐ.ബി. 0001161. ഗൂഗിൾപേ :9947484408.


from mathrubhumi.latestnews.rssfeed https://ift.tt/QGRVbhU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages