സ്നേഹവഴിയിൽ ഇനിയില്ല, ആ ബുള്ളറ്റ് റൈഡർ; ജെവീൻ മാത്യുവിന്റെ മരണവാർത്ത വിശ്വസിക്കാനാകാതെ നാട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 11, 2022

സ്നേഹവഴിയിൽ ഇനിയില്ല, ആ ബുള്ളറ്റ് റൈഡർ; ജെവീൻ മാത്യുവിന്റെ മരണവാർത്ത വിശ്വസിക്കാനാകാതെ നാട്

കോട്ടയം: ചിരപരിചിതമായ കോട്ടയത്തെ നഗരവഴികളിലൊന്നിൽ റാലി താരം ജെവീന് ബൈക്കപകടമെന്ന് കേട്ടവർക്ക് അതൊരു ചെറിയ അപകടത്തിനപ്പുറമൊന്നുമായിരുന്നില്ല. എത്രയോ അപകടങ്ങളിൽനിന്ന് വീണ്ടും ബുള്ളറ്റിന്റെ ഹൃദയത്തിലേറി മടങ്ങിവന്നിട്ടുള്ള ജെവീന് ഒരപകടമരണമെന്നത് അടുത്തറിയുന്നവർക്ക് വിശ്വസിക്കാനും കഴിഞ്ഞില്ല. മഞ്ഞുമൂടിയ ഹിമാലയവഴികളും ചുട്ടുപഴുത്ത രാജസ്ഥാൻ വഴികളിലും മോട്ടോർ സൈക്കിളിൽ കൂളായി സഞ്ചരിച്ചിട്ടുള്ള ജെവീന് ഇതെന്തുപറ്റിയെന്ന് ആലോചിച്ച് ആശങ്കപ്പെട്ടവരായിരുന്നു പലരും. മുൻപ് അഞ്ച് തവണ റാലിക്കിടയിൽ ബൈക്കപകടത്തിൽ കാലൊടിഞ്ഞ് ചികിത്സ കഴിഞ്ഞ ജെവീൻ അത്രയും വേഗമാണ് മടങ്ങിവന്നിട്ടുള്ളത്. അതും റാലിയുടെയത്ര തന്നെ വേഗത്തിൽ. ബൈക്കുകളുടെ കളിത്തോഴൻ കുട്ടിക്കാലം മുതൽ ബൈക്കുകളുടെ കളിത്തോഴനായിരുന്നു ജെവീൻ. അച്ഛന്റെ ബൈക്ക് ആദ്യമായി ഓടിക്കുമ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്നു. 1992- ൽ ആദ്യമായി ഒരു റാലിയിൽ പങ്കെടുക്കാൻ പോയി. പക്ഷേ കന്നിറാലി ചില സാങ്കേതികകാരണങ്ങളാൽ മാറ്റിവെച്ചു.എങ്കിലും ആ യാത്ര റാലികളോടുള്ള ഇഷ്ടത്തിന് തിരി കൊളുത്തുകയായിരുന്നു. പിന്നീട് കേരളത്തിന് അകത്തും പുറത്തുമുള്ള പല റാലികളിലും പങ്കെടുത്തു. 1997 -ൽ റാലിയിൽ പങ്കെടുത്തപ്പോൾ നാവിഗേറ്ററായി. ഭാര്യ അനുവും ഒപ്പം കൂടി. കുറേ വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് 2016-ൽ ' റൈഡ് ദ ഹിമാലയ'യിൽ പങ്കെടുത്തത്. റാലിയുടെ മൂന്നാം ദിനത്തിൽ ബൈക്ക് കാലിൽവീണ് പരിക്കേറ്റെങ്കിലും മത്സരം ഉപേക്ഷിക്കാതെ നാലാമനായി ഫിനീഷ് ചെയ്തതോടെ അത് കേരളത്തിന് തന്നെ അഭിമാന നിമിഷമായി. ആദ്യമായി ഒരു മലയാളി ആ മത്സരത്തിൽ പങ്കെടുത്ത് മുന്നിലെത്തിയ വേഗപ്പോരാട്ടങ്ങളിലൊന്നാകുമ്പോഴും ജെവിന്റെ ഹിമാലയത്തിലേക്കുള്ള നാലാമത്തെ യാത്രയായിരുന്നു അത്. ആദ്യയാത്ര കന്യാകുമാരിയിൽനിന്നു ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കർദുങ് ലാ പാസിലേക്ക്. രണ്ടാം യാത്ര കുടുംബത്തോടൊപ്പം. മൂന്നാം യാത്ര അതിർത്തി കടന്നു ഭൂട്ടാനിലേക്കുമായിരുന്നു. എൻഫീൽഡ് എന്നാൽ ജെവീൻ കോട്ടയം ചാലുകുന്നിൽ റോയൽ എൻഫീൽഡ് ഡീലർഷിപ്പ് നടത്തിയ ജെവീന് അത് ജീവിതമാർഗത്തിനപ്പുറം വാഹനങ്ങളോടുള്ള ഹൃദയസ്നേഹം കൂടിയായിരുന്നു. ഈ ഇഷ്ടത്തിന് പുറത്താണ് ഒരിക്കൽ 'ഓട്ടോ േക്രാസ്' എന്ന മത്സരത്തിന് അദ്ദേഹം തുടക്കംകുറിച്ചതെന്ന് സുഹൃത്തും റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ ജോർജ് വർഗീസ് പറയുന്നത്. ബൈക്കിന് പുറമേ നാലുചക്രവാഹനങ്ങളുടെയും ആ മത്സരം. അതും എൺപതുകളിൽ. കോട്ടയംകാർക്കിത് വലിയ അദ്ഭുതങ്ങളുടെ മത്സരമായിരുന്നു . ജീവിതം മുഴുവൻ അദ്ഭുതങ്ങൾ കാത്തുസൂക്ഷിച്ച ജെവീൻ 2018-ലെ വെള്ളപ്പൊക്കത്തിൽ വൈക്കം ഇടയാഴത്തെ വെറ്ററിനറി ഡോക്ടർ ബിജുവിന്റെ ആവശ്യപ്രകാരം രക്ഷപ്പെടുത്തിയത് 20 നായ്ക്കളെയാണ്. ഇളയമകനേയും കൂട്ടി സ്വന്തം ട്രക്ക് ഓടിച്ചാണ് ജെവീൻ വൈക്കത്തെത്തി നായ്ക്കളെ രക്ഷിച്ചത്. കൂട്ടുകൂടുന്നവരോടൊക്കെ സ്നേഹം പങ്കിട്ട് മുന്നേറുന്ന ആ ജീവിതം ചെറിയ േബ്രക്ക് ഡൗണുകൾ തരണം ചെയ്ത് അതിവേഗം മുന്നേറിയിട്ടേയുള്ളൂ. പക്ഷേ ഈ ചെറിയ ദൂരയാത്രയിൽ... ബൈക്ക് സ്റ്റാർട്ട് ചെയ്ത് കഷ്ടിച്ച് 30 മീറ്റർ മുന്നോട്ടെടുത്തതും ബൈക്ക് മറിഞ്ഞുള്ള അപകടം. Content Highlights:Bike rider Javeen Mathew dies in a bike accident


from mathrubhumi.latestnews.rssfeed https://ift.tt/0H7GPbx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages