വാക്സിൻവിരുദ്ധപ്രക്ഷോഭം: കാനഡയിൽ പ്രതിഷേധക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 15, 2022

വാക്സിൻവിരുദ്ധപ്രക്ഷോഭം: കാനഡയിൽ പ്രതിഷേധക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിക്കും

ഒട്ടാവ: കാനഡയിൽ കോവിഡ് വാക്സിൻവിരുദ്ധപ്രക്ഷോഭം നിയന്ത്രണവിധേയമാക്കാൻ അടിയന്തരാവസ്ഥാനിയമങ്ങൾ നടപ്പാക്കാനൊരുങ്ങി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പൊതുമുതൽ നശിപ്പിക്കുന്നതുതടയാൻ പ്രതിഷേധക്കാരെ തടവിലാക്കാനും പിഴ ഈടാക്കുന്നതും അടക്കമുള്ള കൂടുതൽ അധികാരങ്ങൾ പോലീസിന് നൽകും. സൈന്യത്തെ വിന്യസിക്കില്ല. എന്നാൽ, കടുത്ത നടപടികൾതന്നെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവില്ലാതെ പ്രതിഷേധക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ വാഹന ഇൻഷുറൻസ് റദ്ദാക്കും. ഓൺലൈനിലൂടെ സമാഹരിച്ച 63 കോടിയോളം രൂപയാണ് സമരങ്ങളുടെ സാമ്പത്തികസ്രോതസ്സ്. ഇതു ഭീകരതയ്ക്കുള്ള സാമ്പത്തികസഹായത്തിന്റെ പരിധിയിൽവരുമെന്ന് ക്രിസ്റ്റിയ വ്യക്തമാക്കി. പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെതിരായ വെല്ലുവിളിയാണ് സർക്കാർ നടപടിയെന്ന് കനേഡിയൻ സിവിൽ ലിബർട്ടീസ് അസോസിയേഷൻ ആരോപിച്ചു. അതേസമയം, കോവിഡ് നിയന്ത്രങ്ങളിൽ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർമാർ ആരംഭിച്ച ഉപരോധം തുടരുകയാണ്. കഴിഞ്ഞ 18 ദിവസങ്ങളിലായി 500-ഓളം ട്രക്കുകളാണ് തലസ്ഥാനമായ ഒട്ടാവയിലെ റോഡുകൾ ഉപരോധിക്കുന്നത്. ആൽബേർട്ടയിലടക്കം പ്രതിഷേധം അതിർത്തിയിലെ ഗതാഗതത്തിൽ തടസ്സമുണ്ടാക്കുന്നുണ്ട്. ഇവിടെ തിങ്കളാഴ്ച 11 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു. ഇവരിൽനിന്ന് തോക്കുകളും മറ്റു ആയുധങ്ങളും പിടിച്ചെടുത്തു. അതിർത്തികടന്നുവരുന്ന ഡ്രൈവർമാർക്ക് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനുനേരെയാണ് കാനഡയിൽ പ്രതിഷേധം തുടങ്ങിയത്. ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്സ് അടക്കമുള്ള രാജ്യങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. Content Highlights: Justin Trudeau vows to freeze anti-mandate protesters bank accounts


from mathrubhumi.latestnews.rssfeed https://ift.tt/mS5bjuw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages