പൂട്ടിയ 92 മദ്യക്കടകൾ തുറക്കണമെന്ന് ബിവറേജസ് കോർപ്പറേഷൻ; 175 ഷോപ്പുകൾകൂടി തുറക്കാനും നീക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 12, 2022

പൂട്ടിയ 92 മദ്യക്കടകൾ തുറക്കണമെന്ന് ബിവറേജസ് കോർപ്പറേഷൻ; 175 ഷോപ്പുകൾകൂടി തുറക്കാനും നീക്കം

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പൂട്ടിയതുൾപ്പെടെ 92 മദ്യവിൽപ്പന കേന്ദ്രങ്ങൾ തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ അനുമതി തേടി. തിരക്ക് കുറയ്ക്കാൻ കൂടുതൽ മദ്യവിൽപ്പന കേന്ദ്രങ്ങൾ തുറക്കുന്നതിന്റെ ഭാഗമായാണിത്. ഇതോടൊപ്പം പുതുതായി 175 ഷോപ്പുകൾകൂടി തുറക്കാനും അപേക്ഷ നൽകിയിട്ടുണ്ട്. ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ആവശ്യം അംഗീകരിച്ചാൽ സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്റെ മദ്യക്കടകൾ ഇരട്ടിയാകും. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് മദ്യനയത്തിന്റെ ഭാഗമായി ബാറുകൾ പൂട്ടിയിരുന്നു. ഇതോടൊപ്പം വർഷംതോറും മദ്യവില്പനശാലകളുടെ എണ്ണം 10 ശതമാനം കുറയ്ക്കാനും തീരുമാനിച്ചു. ദൂരപരിധി നിയമം അനുസരിച്ചും ചില വിൽപ്പനശാലകൾ പൂട്ടി. ഇങ്ങനെയാണ് 92 മദ്യവിൽപ്പന കേന്ദ്രങ്ങൾ പൂട്ടിയത്. ഇടതുമുന്നണി അധികാരത്തിൽ വന്നപ്പോൾ മദ്യനയം തിരുത്തി. ബാറുകൾ തുറക്കാൻ അനുവദിച്ചതിനൊപ്പം ബിവറേജസ് ഷോപ്പുകളുടെ എണ്ണം വർഷംതോറും കുറയ്ക്കാനുള്ള തീരുമാനവും ഉപേക്ഷിച്ചു. എന്നാൽ അന്ന് പൂട്ടിയവ തുറന്നില്ല. പുതിയ വിൽപ്പനശാലകൾ അനുവദിച്ചുമില്ല. പുതിയവ അനുവദിക്കുന്നതിനൊപ്പം നേരത്തേ പൂട്ടിയവയും തുറക്കണമെന്നാണ് ബിവറേജസ് കോർപ്പറേഷന്റെ ആവശ്യം. മദ്യവിൽപ്പന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. അതു പരിഗണിച്ച്, നഗരമേഖലകളിൽ കൂടുതൽ കടകൾ തുടങ്ങാനാണ് തീരുമാനം. ഇപ്പോൾ 270 വിൽപ്പനശാലകൾക്ക് അനുമതിയുണ്ടെങ്കിലും 266 എണ്ണമാണ് പ്രവർത്തിക്കുന്നത്. പൂട്ടിയവയും അനുമതി തേടിയ പുതിയ വിൽപ്പനശാലകളും തുറന്നാൽ മദ്യവിൽപ്പനശാലകളുടെ എണ്ണം 535 ആകും. ബിവറേജസ് കോർപ്പറേഷനു പുറമേ കൺസ്യൂമർഫെഡ് നടത്തുന്ന 40 മദ്യക്കടകളും കേരളത്തിലുണ്ട്. എഴുന്നൂറോളം ബാറുകളുമുണ്ട്. Content Highlights:Beverages outlets Kerala BEVCO


from mathrubhumi.latestnews.rssfeed https://ift.tt/xXNGYVF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages