കശ്മീരിൽ വീരമൃത്യുവരിച്ച എം. ശ്രീജിത്തിന് ശൗര്യചക്ര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 25, 2022

കശ്മീരിൽ വീരമൃത്യുവരിച്ച എം. ശ്രീജിത്തിന് ശൗര്യചക്ര

ന്യൂഡൽഹി: ജമ്മുകശ്മീരിൽ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച മലയാളി സൈനികന് ശൗര്യചക്ര. കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെത്തറ ‘മയൂര’ത്തിൽ എം. ശ്രീജിത്ത് ഉൾപ്പെടെ അഞ്ചുപേരാണ് മരണാനന്തര ബഹുമതിയായി ശൗര്യചക്രയ്ക്ക് അർഹരായത്.മൊത്തം ആറ്‌ ശൗര്യചക്രയാണ് റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂലായിലാണ് ഇന്ത്യയിലേക്ക്‌ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ നായിബ് സുബേദാർ ശ്രീജിത്ത് (42) വീരമൃത്യു വരിച്ചത്. തിരുവങ്ങൂർ മാക്കാട വൽസന്റെയും ശോഭനയുടെയും മകനാണ്. ഭാര്യ: ഷജിന. അതുൽജിത്ത്, തന്മയ ലക്ഷ്മി എന്നിവരാണ് മക്കൾ. സർവീസിലിരിക്കെ സേനാമെഡലും ശ്രീജിത്തിന് ലഭിച്ചിരുന്നു. 2021 ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണംനേടിയ നീരജ് ചോപ്ര പരമവിശിഷ്ട സേവാമെഡലിന് അർഹനായി. ഉത്തംയുദ്ധ സേവാമെഡൽ ലഭിച്ചവരിൽ മലയാളികളായ ലഫ്. ജനറൽ ജോൺസൺ പി. മാത്യു, ലഫ്. ജനറൽ പി. ഗോപാലകൃഷ്ണമേനോൻ എന്നിവരും ഉൾപ്പെടുന്നു. ലഫ്. ജനറൽ എം. ഉണ്ണികൃഷ്ണൻ നായർ, മേജർ ജനറൽ യു. സുരേഷ് കുമാർ, മേജർ ജനറൽ ഹരിഹരൻ, മേജർ ജനറൽ ആർ. രവികുമാർ എന്നിവർ അതിവിശിഷ്ട സേവാമെഡലിനും അർഹരായി.മേജർ ജനറൽ വിനോദ് ടോം മാത്യു, ബ്രിഗേഡിയർ കൊളങ്കര മോഹൻനായർ എന്നിവരടക്കം പത്തുപേർക്ക് യുദ്ധസേവാമെഡൽ ലഭിച്ചു. 81 പേർ ധീരതയ്ക്കുള്ള സേനാമെഡലിനും 40 പേർ വിശിഷ്ടസേവനത്തിനുള്ള സേനാമെഡലിനും അർഹരായി. മേജർ ജസ്റ്റിൻ ജോസഫ്, ക്യാപ്റ്റൻ രോഹിത് പി. നായർ, മേജർ ജനറൽ വിജയ് ഭാസ്കരൻ നായർ എന്നിവർക്ക് സേനാമെഡലുണ്ട്. ബ്രിഗേഡിയർമാരായ എം.ആർ.കെ. രാജേഷ് പണിക്കർ, കെ.എസ്. ജോർജ്, ബി.കെ. വർഗീസ്, കേണൽ കെ. സലിൽ കുമാർ എന്നിവർക്ക് വിശിഷ്ട സേവാമെഡൽ ലഭിച്ചു.19 പരമവിശിഷ്ട സേവാമെഡൽ, നാല് ഉത്തംയുദ്ധ സേവാമെഡൽ, 33 അതിവിശിഷ്ട സേവാമെഡൽ, ആറ്‌ ശൗര്യചക്ര, 10 യുദ്ധസേവാമെഡൽ, മൂന്ന്‌ ബാർ ടു സേനാമെഡൽ, 84 ധീരതയ്ക്കുള്ള സേനാമെഡൽ, 40 വിശിഷ്ടസേവനത്തിനുള്ള സേനാമെഡൽ, 74 വിശിഷ്ടസേവാമെഡൽ എന്നിവയാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3tZ1EHO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages