കോഴിക്കോട്: കോടിഷ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ നാലുകോടി രൂപയോളം തട്ടിപ്പുനടത്തിയ സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരൻ അറസ്റ്റിൽ. നിലമ്പൂർ മുതുകാട് രാമൻകുത്ത് ചോലക്കാപറമ്പിൽ സി.പി. അബ്ദുള്ളക്കുട്ടിയെ (45) ആണ് കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി നിലമ്പൂർ കാട്ടിലെ ആളൊഴിഞ്ഞ വീട്ടിൽനിന്നാണ് സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. മൂന്നുവർഷത്തോളം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. 2017-ലാണ് കോടിഷ് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രജിസ്റ്റർ ചെയ്തത്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽ ഒട്ടേറെ ശാഖകൾ തുടങ്ങുകയും ചെയ്തു. ജീവനക്കാരിൽനിന്ന് ബോണ്ട് തുകയായി അഞ്ചുലക്ഷം രൂപവീതം വാങ്ങുകയുംചെയ്തു. തുടർന്ന്, ജീവനക്കാരുെട പരിചയത്തിലുള്ളവരുടെ പണവും ഇവിടെ നിക്ഷേപിപ്പിച്ചു. ഇത്തരത്തിൽ ഒരു ജീവനക്കാരന്റെ പരിചയത്തിൽ 90 ലക്ഷത്തോളം രൂപ കമ്പനിയിൽ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. പണം നിക്ഷേപിച്ചവർക്ക് തിരികെ കിട്ടാതായപ്പോഴാണ് പോലീസിൽ പരാതി നൽകിയത്. അബ്ദുള്ളക്കുട്ടി വർഷങ്ങൾക്കുമുന്പ് സൂര്യ ചിറ്റ്സ്, ചോലക്കാപറമ്പ് ചിറ്റ്സ് എന്നീ കമ്പനികളുടെ പേരിലും തട്ടിപ്പുനടത്തിയിരുന്നു. ഇയാളെക്കൂടാതെ ഇനിയും ആളുകളെ പിടികൂടാനുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഉദ്യാഗസ്ഥർ പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇക്കണോമിക് ഒഫെൻസ് സെല്ലിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എസ്.ഐ. പി. പവിത്രൻ, എസ്.സി.പി.ഒ. കെ. ഹരീഷ്, സി.പി.ഒ. ദീപക്ക്, കോടിഷ് നിധി തട്ടിപ്പ് അന്വേഷിക്കാനായി രൂപവത്കരിച്ച സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ.മാരായ സി. ഷൈലേന്ദ്രൻ, എൻ. മുസ്തഫ, പി.കെ. വിനോദ്, മുഹമ്മദ് ഹാരിസ്, മനോജ്, എസ്.സി.പി.ഒ. കെ.പി. മനോജ് കുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽക്കഴിഞ്ഞത് രൂപംമാറി വർഷങ്ങളോളം വിവിധസ്ഥലങ്ങളിൽ രൂപംമാറിയാണ് അബ്ദുള്ളക്കുട്ടി ജീവിച്ചിരുന്നത്. താടിയും മുടിയും നീട്ടിയും ശരീരം വളരെ മെലിഞ്ഞ രീതിയിലുമായിരുന്നു പിടികൂടുമ്പോൾ ഇയാൾ. കമ്പനിയിലെ ജീവനക്കാർക്കും അബ്ദുള്ളക്കുട്ടിയെ കണ്ടപ്പോൾ മനസ്സിലായില്ല. അതിസമർഥമായാണ് ഇയാൾ പണം തട്ടിയതെന്ന് പോലീസ് വ്യക്തമാക്കി. Content Highlights : Kodish Nidhi Limited Fraud; Main accused in the scam has been arrested
from mathrubhumi.latestnews.rssfeed https://ift.tt/3nhPeXu
via IFTTT
Post Top Ad
Responsive Ads Here
Tuesday, January 11, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ശരീരംമെലിഞ്ഞു, രൂപം മാറി വര്‍ഷങ്ങളോളം ഒളിവില്‍; കോടിഷ് നിധി തട്ടിപ്പിലെ മുഖ്യപ്രതി പിടിയില്‍
ശരീരംമെലിഞ്ഞു, രൂപം മാറി വര്‍ഷങ്ങളോളം ഒളിവില്‍; കോടിഷ് നിധി തട്ടിപ്പിലെ മുഖ്യപ്രതി പിടിയില്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment