പോലീസിനെ കുത്തിപരിക്കേല്‍പ്പിച്ചതും നടിയെ അക്രമിച്ച കേസിലും; ഈ ബിച്ചു തന്നെ ആ വിഷ്ണു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 7, 2022

പോലീസിനെ കുത്തിപരിക്കേല്‍പ്പിച്ചതും നടിയെ അക്രമിച്ച കേസിലും; ഈ ബിച്ചു തന്നെ ആ വിഷ്ണു

കൊച്ചി: ബൈക്ക് മോഷണം തടഞ്ഞ പോലീസുകാരനെ കുത്തി പരിക്കേൽപ്പിച്ച ബിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതിയായ വിഷ്ണു തന്നെയെന്ന് ഉറപ്പിച്ച് പോലീസ്. എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഗിരീഷ് കുമാറിനാണ് ബുധനാഴ്ച പുലർച്ചെ ബൈക്ക് മോഷണം തടയുന്നതിനിടെ അക്രമിയുടെ കുത്തേറ്റത്. കളമശ്ശേരി എച്ച്.എം.ടി. കോളനി കൃഷ്ണ ഹൗസിൽ വിഷ്ണു അരവിന്ദ് (ബിച്ചു-32) ആണ് അറസ്റ്റിലായത്. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിഷ്ണു. പ്രതി പേര് ബിച്ചുവെന്നു പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് ബിച്ചു വിഷ്ണു തന്നെയാണെന്ന് പോലീസിന് മനസ്സിലായത്. മുടി നീട്ടി വളർത്തിയ ഇയാളുടെ രൂപം ആകെ മാറിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ സഹ തടവുകാരനായിരുന്നു വിഷ്ണു. ജയിലിൽ വെച്ച് പൾസർ സുനി നടൻ ദിലീപിന് എഴുതിയ കത്ത് എത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്നതും വിഷ്ണുവിനെയാണ്. പൾസർ സുനിക്ക് ജയിലിൽ ഫോൺ എത്തിച്ചു നൽകിയതിനു പിന്നിലും വിഷ്ണുവുണ്ടായിരുന്നു. ഷൂസിന് അടിയിൽ ഒളിപ്പിച്ചാണ് വിഷ്ണു ഫോൺ ജയിലിൽ എത്തിച്ചത്. കേസിൽ അന്ന് അറസ്റ്റിലായ വിഷ്ണുവിനെ വിചാരണ നടക്കവേ മാപ്പുസാക്ഷി ആക്കിയിരുന്നു. മോഷണം ഉൾപ്പെടെ 18 കേസുകളുണ്ട് ഇയാൾക്കെതിരേ. പ്രതിയുടെ മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെടെ വിശദമായ അന്വേഷണമുണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. അതിനിടെ, എ.എസ്.ഐ. ഗിരീഷ് കുമാറിന് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം നൽകി. ഗിരീഷ് കുമാർ ആവശ്യപ്പെട്ട പ്രകാരമാണ് സ്ഥലംമാറ്റമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ പെട്ടെന്നുണ്ടായ സ്ഥലംമാറ്റത്തിനു പിന്നിൽ മറ്റു ചില കാരണങ്ങളുണ്ടെന്ന് ആക്ഷേപം ഉയരുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3G7nrQJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages