കരുതൽ ഡോസ് വാക്‌സിനേഷൻ നാളെമുതൽ; ബുക്കിങ് ഇന്നുമുതൽ, രജിസ്റ്റർ ചെയ്യേണ്ടതില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 8, 2022

കരുതൽ ഡോസ് വാക്‌സിനേഷൻ നാളെമുതൽ; ബുക്കിങ് ഇന്നുമുതൽ, രജിസ്റ്റർ ചെയ്യേണ്ടതില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കോവിഡ് വാക്സിനേഷൻ 10-ാം തീയതി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. രണ്ടാം ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞ് ഒൻപതുമാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക. കരുതൽ ഡോസിനുള്ള ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. നേരിട്ടും ഓൺലൈൻ വഴിയും ബുക്ക് ചെയ്യാം. ഓൺലൈൻ വഴി ബുക്കുചെയ്ത് വരുന്നതായിരിക്കും ഗുണകരം. കരുതൽ ഡോസ് എങ്ങനെ ബുക്കുചെയ്യാം കരുതൽ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ആദ്യം https://ift.tt/2MDG48j എന്ന ലിങ്കിൽ പോകുക. നേരത്തേ രണ്ട് ഡോസ് വാക്സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. രണ്ട് ഡോസ് വാക്സിൻ എടുത്തതിന് താഴെ കാണുന്ന പ്രികോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്തു കാണുന്ന ഷെഡ്യൂൾ പ്രികോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. അവിടെ സെന്ററും സമയവും ബുക്കുചെയ്യാം. നാലുലക്ഷം കഴിഞ്ഞ് കുട്ടികളുടെ വാക്സിനേഷൻ സംസ്ഥാനത്ത് 15-നും 18-നും ഇടയ്ക്ക് പ്രായമുള്ള 1,22,701 കുട്ടികൾക്ക് ശനിയാഴ്ച കോവിഡ് വാക്സിൻ നൽകി. ഇതോടെ കേരളത്തിലാകെ 4,41,670 (29 ശതമാനം) കുട്ടികൾക്ക് വാക്സിൻ നൽകി. തിരുവനന്തപുരം- 7871, കൊല്ലം- 9896, പത്തനംതിട്ട- 5141, ആലപ്പുഴ- 9185, കോട്ടയം- 11,776, ഇടുക്കി- 1743, എറണാകുളം- 1856, തൃശ്ശൂർ- 19,156, പാലക്കാട്- 12,602, മലപ്പുറം- 10,581, കോഴിക്കോട്- 3528, വയനാട്- 3929, കണ്ണൂർ- 21,626, കാസർകോട്- 3811 എന്നിങ്ങനെയാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്. content highlights:covid precautionary vaccine rom tomorrow


from mathrubhumi.latestnews.rssfeed https://ift.tt/3q5lPl8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages