കിങ്‌ജോങ് ഉന്നിനെതിരേ അസഭ്യഭാഷയില്‍ ചുവരെഴുത്ത്; കണ്ടെത്താന്‍ കൂട്ട കൈയക്ഷര പരിശോധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 6, 2022

കിങ്‌ജോങ് ഉന്നിനെതിരേ അസഭ്യഭാഷയില്‍ ചുവരെഴുത്ത്; കണ്ടെത്താന്‍ കൂട്ട കൈയക്ഷര പരിശോധന

പ്യോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിങ്ജോങ് ഉന്നിനെതിരേ അസഭ്യഭാഷയിൽ ചുവരെഴുത്ത്. ഉത്തരകൊറിയൻ തലസ്ഥാനം ഉൾപ്പെടുന്ന പ്യോങ് യാങ്ങിലെ ഒരു കെട്ടിടസമുച്ചയത്തിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഇതേ തുടർന്ന് ചുവരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാൻ കൈയക്ഷര പരിശോധന നടത്തുകയാണ് ഉത്തരകൊറിയൻ അധികാരികൾ. ഉത്തരകൊറിയൻ ഭരണകക്ഷിയുടെ സെൻട്രൽ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെ ഡിസംബർ 22-നാണ് നഗരത്തിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കിങ്ജോങ് ഉന്നിനെ അസഭ്യഭാഷയിൽ അഭിസംബോധന ചെയ്യുന്ന ചുവരെഴുത്തിൽ ഉൻ കാരണം ജനങ്ങൾ പട്ടിണി കിടന്നു മരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥർ വേഗത്തിൽ പ്രദേശം വൃത്തിയാക്കുകയും ചുവരെഴുത്തുകൾ മായ്ച്ചുകളയുകയും ചെയ്തു. എന്നാൽ ചുവരെഴുത്ത് നടത്തിയയാളെ കണ്ടുപിടിക്കാൻ നഗരവാസികളുടെ മുഴുവൻ കൈയ്യക്ഷരം പരിശോധിക്കുകയാണ് ഉത്തരകൊറിയൻ സുരക്ഷ വിഭാഗം. ഇതിനായി വീട് വീടാന്തരം കയറിയിറങ്ങി കൈയക്ഷര സാമ്പിളുകൾ ശേഖരിക്കുകയാണ് ഉദ്യോഗസ്ഥർ. ഒപ്പം പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും കൈയക്ഷരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ ആയിരക്കണക്കിനു പേരുടെ കൈയക്ഷരം പരിശേധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട ദിവസം നാട്ടുകാരുടെ പ്രവൃത്തികളെ സംബന്ധിച്ച് അവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും കോവിഡ് മഹാമാരിയേത്തുടർന്ന് ചൈനയുമായുള്ള അതിർത്തി അടച്ചതും കടുത്ത ക്ഷാമം രൂക്ഷമാക്കിയ സമയത്താണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. ഭരണാധികാരിക്കും ഭരണത്തിനും എതിരായ ചുമരെഴുത്ത് ഉത്തര കൊറിയയിൽ വലിയ കുറ്റമാണ്. Content Highlights: Graffiti criticizing Kim Jong Un recently discovered in Pyongyang


from mathrubhumi.latestnews.rssfeed https://ift.tt/3t64kTw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages