കൊല്ലം : മരുമകൻ കിരൺകുമാറിന് പുതിയ കാർ വാങ്ങിനൽകിയത് സ്വന്തം താത്പര്യത്തിലെന്ന ആരോപണം നിഷേധിച്ച് സാക്ഷി ത്രിവിക്രമൻ നായർ. വിസ്മയയ്ക്ക് യാത്രചെയ്യാൻ പുതിയ കാറില്ലെങ്കിൽ തനിക്ക് നാണക്കേടാകുമെന്നതിനാൽ പ്രതിയുടെ തലയിൽ കെട്ടിവെച്ചതാണ് കാർ എന്നായിരുന്നു പ്രതിഭാഗത്തിൻറെ ആരോപണം. വിസ്മയ കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുന്ന എതിർവിസ്താരത്തിലാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ ആരോപണം നിഷേധിച്ചത്. മകൻ വിജിത്തിൻറെ വിവാഹം വിളിക്കാൻ വരണമെന്ന് കിരണിനെ വിസ്മയ മുഖാന്തരം അറിയിച്ചെന്നും എന്നാൽ വരാത്തതിലുള്ള വിരോധംകൊണ്ടാണ് വിസ്മയയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയതെന്നുമുള്ള വാദവും നിഷേധിച്ചു. വിസ്മയ കിരണിനെ ഫോണിൽ വിളിച്ച് അനുവാദം വാങ്ങിയിട്ടാണോ പോയതെന്ന ചോദ്യത്തിന് തനിക്കറിയില്ലെന്ന് സാക്ഷി മൊഴിനൽകി. 2021 ജനുവരി 11-ന് വിസ്മയയും കിരണും തമ്മിൽ നടത്തിയ സംഭാഷണം കോടതിയിൽ കേൾപ്പിച്ചപ്പോൾ, അത് ഇരുവരും തമ്മിലുള്ളതാണെന്ന് സാക്ഷി തിരിച്ചറിഞ്ഞു. പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ളയുടെ എതിർവിസ്താരം ബുധനാഴ്ചയും തുടരും.
from mathrubhumi.latestnews.rssfeed https://ift.tt/33thaRb
via IFTTT
Post Top Ad
Responsive Ads Here
Tuesday, January 11, 2022
പ്രതിഭാഗത്തിൻറെ ആരോപണം നിഷേധിച്ച് വിസ്മയയുടെ അച്ഛൻ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment