കൊച്ചി: വ്യക്തമായ മാനദണ്ഡമില്ലാത്തതിനാൽ, ‘അണ്ടർ വാല്യുവേഷ’ന്റെ പേരിൽ നോട്ടീസ് കിട്ടിയ ആയിരക്കണക്കിന് ഭൂ ഉടമകൾ വലയുന്നു. സർക്കാർ 2010-ൽ നിശ്ചയിച്ച ന്യായവിലയും അതിനുശേഷം വരുത്തിയ നിശ്ചിതശതമാനം വർധനയും ഉൾപ്പെടുത്തി വില നിശ്ചയിച്ച് ആധാരം ചെയ്ത ആയിരക്കണക്കിന് ആളുകൾക്കാണ് ജില്ലാ രജിസ്ട്രാർ ഓഫീസിൽനിന്ന് അണ്ടർ വാല്യുവേഷന്റെ പേരിൽ നോട്ടീസുകൾ പോയിക്കൊണ്ടിരിക്കുന്നത്. ഇത് വലിയ അഴിമതിക്ക് വഴിവെക്കുമെന്ന ആരോപണം ശക്തമായി നിലനിൽക്കുമ്പോഴും വ്യക്തമായ വ്യവസ്ഥയുണ്ടാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. സ്ഥലവില കുറച്ച് രജിസ്റ്റർ ചെയ്തിരിക്കുന്നുവെന്ന് സബ് രജിസ്ട്രാർമാർ ജില്ലാ രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഭൂഉടമകൾക്ക് പണം അടയ്ക്കാൻ നോട്ടീസ് പോകുന്നത്. അത് പലപ്പോഴും തോന്നുന്നതുപോലെ ആവുന്നുവെന്നാണ് പരാതി. പണം അടയ്ക്കാതെ പലരും കേസിന് പോകുന്നുണ്ട്. തുക കൂടുതലാണെന്ന് പരാതിപ്പെടുന്നവർക്ക് കുറഞ്ഞ തുകയിൽ ’സെറ്റിൽ’ ചെയ്യാനുള്ള സംവിധാനവും നിലവിലുണ്ട്. ഇത് വലിയ അഴിമതിക്ക് വഴിവെക്കുകയാണെന്നാണ് ആക്ഷേപം.സർക്കാർ ന്യായവില പ്രഖ്യാപിക്കുകയും അതിന് നിശ്ചിത ശതമാനം വർധന നടപ്പാക്കുകയും ചെയ്തിട്ട് അതുപ്രകാരം ഭൂമി രജിസ്റ്റർ ചെയ്യുന്നവർക്ക് പിന്നെ എന്തിന്റെ പേരിലാണ് അണ്ടർവാല്യുവേഷൻ നോട്ടീസ് അയയ്ക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ന്യായവിലയിൽ കാലാനുസൃതമായ വർധന ആവശ്യമെങ്കിൽ അത് ഔദ്യോഗികമായിത്തന്നെ ചെയ്യേണ്ടതിനു പകരം ഏതാനും ഉദ്യോഗസ്ഥരുടെ വിവേചനബുദ്ധിക്ക് വിടുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. സ്ഥലം സന്ദർശിക്കുക പോലും ചെയ്യാതെ കാര്യങ്ങൾ മേശപ്പുറത്ത് ഒത്തുതീർപ്പാക്കുന്ന പരിപാടി വലിയ അഴിമതിക്കുള്ള കളമൊരുക്കുന്നവെന്നാണ് പരാതി.കെട്ടിടങ്ങൾക്ക് വിലയിടുന്ന കാര്യത്തിലും ഈ പരാതി ശക്തമാണ്. ചാർട്ടേഡ് എൻജിനീയർ സി.പി.ഡബ്യു.ഡി. നിരക്ക് അനുസരിച്ച് വില നിശ്ചയിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷനുകൾ നടത്തുന്നത്. സർക്കാർതന്നെയാണ് ഈ സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. പലപ്പോഴും ഈ വില കുറവാണെന്ന് ചൂണ്ടിക്കാട്ടി ഉടമകൾക്ക് അണ്ടർ വാല്യുവേഷൻ നോട്ടീസുകൾ അയയ്ക്കും. കെട്ടിടങ്ങളുടെ വാല്യുവേഷൻ നിശ്ചയിക്കാൻ എന്ത് യോഗ്യതയാണ് ജില്ലാ രജിസ്ട്രാർമാർക്കുള്ളതെന്ന ചോദ്യവും ആധാരം എഴുത്തുകാരും മറ്റും ഉന്നയിക്കുന്നു.സ്ഥലവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കേണ്ടത് റവന്യൂ വകുപ്പാണ്. എന്നാൽ, ജില്ലാ കളക്ടറിൽ നിക്ഷിപ്തമായ അധികാരം ജില്ലാ രജിസ്ട്രാർമാർക്ക് നൽകിയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി, തഹസിൽദാർമാർ പുനഃപരിശോധന നടത്തിയും ആർ.ഡി.ഒ.യുടെ മേൽനോട്ടത്തിൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ഭൂമിയുടെ ന്യായവിലയിൽ സർക്കാർ കഴിഞ്ഞ അഞ്ചു വർഷമായി വരുത്തിയ വർധനയും ചേർത്താണ് രജിസ്റ്റർ ചെയ്യുന്നത്. ഇത് കുറവാണെന്ന് പറയാൻ രജിസ്‌ട്രേഷൻ വകുപ്പിന് എന്ത് അധികാരമെന്ന ചോദ്യം റവന്യൂ വകുപ്പിൽനിന്ന് ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി സർക്കാർ ഇടപെടൽ അനിവാര്യമാണെന്നാണ് ആധാരം എഴുത്തുകാർ പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3HvpSwY
via IFTTT
Post Top Ad
Responsive Ads Here
Sunday, January 2, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ആയിരക്കണക്കിന് ഭൂ ഉടമകൾ വലയുന്നു: അഴിമതിക്ക് കളമൊരുക്കി ’അണ്ടർ വാല്യുവേഷൻ’ നോട്ടീസുകൾ
ആയിരക്കണക്കിന് ഭൂ ഉടമകൾ വലയുന്നു: അഴിമതിക്ക് കളമൊരുക്കി ’അണ്ടർ വാല്യുവേഷൻ’ നോട്ടീസുകൾ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment