സ്വാതന്ത്ര്യസമര സേനാനി കെ.അയ്യപ്പന്‍ പിള്ള അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 4, 2022

സ്വാതന്ത്ര്യസമര സേനാനി കെ.അയ്യപ്പന്‍ പിള്ള അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയുംമുതിർന്ന ബി.ജെ.പി. നേതാവുമായിരുന്ന കെ.അയ്യപ്പൻ പിള്ള (107) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും മുതിർന്ന ബാർ കൗൺസിലംഗം കൂടിയായിരുന്നു കെ.അയ്യപ്പൻ പിള്ള. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽവെച്ച്ഇന്ന് (ബുധനാഴ്ച) രാവിലെ ആറേകാലോടെയാണ് അന്ത്യം. ഗാന്ധിജിയെ രണ്ടുതവണ നേരിൽക്കണ്ട കോൺഗ്രസ് നേതാവായിരുന്നു അദ്ദേഹം. 1942-ൽ തിരുവനന്തപുരം നഗരസഭകൗൺസിലറായ അദ്ദേഹം പിന്നീടാണ് ബി.ജെ.പി. പാളയത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ ജന്മദിനത്തിന് പ്രധാനമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് ആശംസകൾ നേർന്നിരുന്നു. Content Highlights: Freedom fighter K.Aiyyappan Pilla passed away


from mathrubhumi.latestnews.rssfeed https://ift.tt/332vuQ8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages