കണ്ണൂർ: വീട്ടാവശ്യത്തിനുപയോഗിക്കാൻ ഇനി ഭാരം കുറഞ്ഞ പാചകവാതക സിലിൻഡറും. സാധാരണ ലോഹ സിലിൻഡറിന്റെ പകുതിഭാരമുള്ള കോംപസിറ്റ് പാചകവാതക സിലിൻഡറാണ് വീടുകളിലെത്തുന്നത്. പോളിമർ സംയുക്തമുപയോഗിച്ച് നിർമിച്ചിട്ടുള്ളതിനാലാണ് ഭാരക്കുറവ്. അതിനാൽ ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തിൽ മാറ്റാം. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കോഴിക്കോട്, കൊച്ചി പ്ലാന്റുകളിൽ നിന്നാണ് എല്ലാ ജില്ലകളിലേക്കും നിലവിൽ ഇത്തരം പാചകവാതക സിലിൻഡർ എത്തുന്നത്. ഗാർഹികാവശ്യത്തിനുള്ള 10 കിലോ പാചകവാകതം നിറച്ച സിലിൻഡറിനാണ് ആവശ്യക്കാരേറെ. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ അതേവിലയാണ് ഇതിനും. കണ്ണൂർ ജില്ലയിൽ കണ്ണൂർ ഫോർട്ട് റോഡ്, കൂത്തുപറമ്പ്, തോട്ടട ഏജൻസികളിലാണ് നിലവിൽ ഈ സിലിൻഡർ എത്തിച്ചിട്ടുള്ളത്. കണ്ണൂർ സിറ്റിയിലെ ആദ്യത്തെ കസ്റ്റമർ ബർണശ്ശേരി ഡി.എസ്.സി. ക്വാർട്ടേഴ്സിലെ കെ.സുരേഷ്കുമാറാണ്. അദ്ദേഹത്തിന്റെ മകൻ കേന്ദ്രീയ വിദ്യാലയത്തിലെ 10-ാം ക്ലാസ് വിദ്യാർഥി കെ.നവനീത് തിങ്കളാഴ്ച ആദ്യ സിലിൻഡർ ഏറ്റുവാങ്ങി. ആവശ്യത്തിനനുസരിച്ച് പുതിയ സിലിൻഡർ നൽകുമെന്ന് ഐ.ഒ.സി. കോഴിക്കോട് റീജണൽ മാനേജർ സുരേന്ദ്രൻ പറഞ്ഞു. പുതിയ കണക്ഷനും ഒപ്പം നിലവിലുള്ള സിലിൻഡർ മാറ്റിയും കിട്ടും. 3350 രൂപയാണ് സെക്യൂരിറ്റി തുക. നേരത്തേ 1450 രൂപ സെക്യൂരിറ്റി തുക നൽകിയവർക്ക് അത് കഴിച്ച് ബാക്കി നൽകിയാൽ മതിയെന്നും അധികൃതർ പറഞ്ഞു. അഞ്ചുകിലോയിലും കോംപസിറ്റ് പാചകവാതക സിലിൻഡർ കിട്ടും. കോംപസിറ്റ് സിലിണ്ടർ സിലിൻഡറിന്റെ ഭാരം 6.30 കിലോഗ്രാം. പാചകവാതകം 10 കിലോഗ്രാം. വാതകത്തിന്റെയും സിലിൻഡറിന്റെയും ആകെ ഭാരം 16.30 കിലോഗ്രാം. നിർമാതാക്കൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.). വാതകം തീരുന്നത് കാണാൻ പറ്റും. തീപിടിത്തമുണ്ടായൽ പൊട്ടിത്തെറിക്കില്ല. പോളിമർ സംയുക്തംകൊണ്ട് നിർമിച്ചതിനാൽ ഭംഗിയുള്ളതാണ്. തുരുമ്പെടുക്കില്ല. 647-650 രൂപയാണ് വില. ഇപ്പോഴുള്ള സിലിൻഡർ സിലിണ്ടറിന്റെ ഭാരം 15.70 കിലോഗ്രാം. പാചകവാതകം 14.20 കിലോഗ്രാം. വാതകത്തിന്റെയും സിലിൻഡറിന്റെയും ആകെ ഭാരം 29.90 കിലോഗ്രാം. സ്റ്റീലുപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. 910-960 രൂപയാണ് വില. Content Highlights :Lightweight Domestic LPG cylinders from IOC
from mathrubhumi.latestnews.rssfeed https://ift.tt/3qbLyZc
via IFTTT
Post Top Ad
Responsive Ads Here
Monday, January 10, 2022
ഭാരം കുറഞ്ഞ പാചകവാതക സിലിൻഡർ വീടുകളിലേക്ക്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment