കണ്ണൂർ: രാഷ്ടീയ അക്രമങ്ങൾ നടക്കുന്ന ജില്ലയെന്ന പേരുദോഷം മാറി കണ്ണൂർ മാതൃകാജില്ലയായി മാറിയെന്ന് ഐ.ജി. കെ. സേതുരാമൻ പറഞ്ഞു. സ്ഥാനക്കയറ്റം കിട്ടിയതിനെത്തുടർന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി. പദവിയൊഴിഞ്ഞ് സ്ഥലംമാറിപ്പോകുന്നതിന്റെ ഭാഗമായി പോലീസ് സംഘടനകൾ നല്കിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അക്രമങ്ങൾ ഏറ്റവും കുറവുള്ള ജില്ലയായി കണ്ണൂർ മാറിയതിൽ ഇവിടത്തെ രാഷ്ടീയപ്രസ്ഥാനങ്ങളും പോലീസും പൊതുജനങ്ങളും എല്ലാം പ്രധാന പങ്കുവഹിച്ചു. വർഗീയശക്തികൾക്കെതിരേ കർശന നടപടി സ്വീകരിക്കണം. അവരുടെ നീക്കങ്ങൾ കൃത്യമായി പരിശോധിക്കണം. അങ്ങനെയുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ പോലീസ് സ്റ്റേഷനിലും ഉണ്ടാകണം.അതുപോലെ പ്രധാനമാണ് സ്ത്രീകൾക്കും കുട്ടികൾക്കും ദുർബലവിഭാഗങ്ങൾക്കും എതിരേയുള്ള അക്രമങ്ങൾ. ലൈംഗികപീഡനങ്ങൾക്കിരയാകുന്നവരിൽ അധികവും ദുർബലവിഭാഗങ്ങളിൽപ്പെട്ടവരാണ്. പോക്സോ കേസുകൾ കൃത്യമായും സൂക്ഷ്മമായും അന്വേഷിക്കണം. ഇത്തരക്കാരിൽ അധികവും സ്ഥിരം കുറ്റകൃത്യം ചെയ്യുന്നവരാണ്.മയക്കുമരുന്നുകളുടെ ഉപയോഗം കൂടിവരുന്നു. കേരളത്തിന് പുറത്തും ഇതുതന്നെയാണ് സ്ഥിതി. കണ്ണൂർ നഗരത്തിൽ മാത്രം രണ്ടായിരത്തോളം പേർ മയക്കുമരുന്ന് ഉപയോഗിക്കുണ്ട്. ഇവരിൽ ഇരുന്നൂറോളം പേർ മാരകമായ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്.പ്രതികളെയും പ്രതികളെന്ന് സംശയിക്കുന്നവരെയും ഒരിക്കലും മർദിക്കരുത്. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇത്തരം സന്ദർഭങ്ങളെ മനസ്സാന്നിധ്യത്തോടെ നേരിടണം. ശാസ്ത്രീയമായ അന്വേഷണംകൊണ്ടേ കുറ്റം തെളിയിക്കാൻ കഴിയൂ -അദ്ദേഹം പറഞ്ഞു.കേരളാ പോലീസ് അസോസിയേഷനും പോലീസ് ഓഫീസേഴ്സ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച യാത്രയയപ്പ് യോഗം കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ. സേതുരാമനുള്ള ഉപഹാരവും എം.എൽ.എ. സമ്മാനിച്ചു. കെ.പി.ഒ.എ. സിറ്റി പ്രസിഡന്റ് എം. കൃഷ്ണൻ അധ്യക്ഷനായിരുന്നു. സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ മുഖ്യാതിഥിയായി. അസി. കമ്മിഷണർ പി.പി. സദാനന്ദൻ, അസോസിയേഷൻ ഭാരവാഹികളായ പി. രമേശൻ, കെ.ജി. പ്രകാശ്കുമാർ, വി. സിനീഷ്, കെ.വി. പ്രവീഷ്, കെ. രാജേഷ് എന്നിവർ സംസാരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/32EdvQx
via IFTTT
Post Top Ad
Responsive Ads Here
Monday, January 3, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കണ്ണൂരിന്റെ പേരുദോഷം മാറി; ഇപ്പോൾ മാതൃകാജില്ല - ഐ.ജി. കെ. സേതുരാമൻ
കണ്ണൂരിന്റെ പേരുദോഷം മാറി; ഇപ്പോൾ മാതൃകാജില്ല - ഐ.ജി. കെ. സേതുരാമൻ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment