ആദ്യ ദിനം സിറാജിനെ അലട്ടി പേശീവലിവ്; ഇന്ത്യയ്ക്ക് ആശങ്ക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 3, 2022

ആദ്യ ദിനം സിറാജിനെ അലട്ടി പേശീവലിവ്; ഇന്ത്യയ്ക്ക് ആശങ്ക

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് പരിക്ക്. മത്സരത്തിൽ തന്റെ നാലാം ഓവറിലെ ആവസാന പന്ത് എറിയാനെത്തിയപ്പോഴാണ് താരം അസ്വസ്ഥത പ്രകടിപ്പിച്ചത്. റണ്ണപ്പിനു ശേഷം പന്തെറിയാതെ താരം ക്രീസിൽ നിൽക്കുകയായിരുന്നു. പേശീവലിവാണ് പ്രശ്നമുണ്ടാക്കിയത്. ഉടൻ തന്നെ ഫിസിയോ മൈതാനത്തെത്തി താരത്തെ പരിശോധിച്ചു. ഇതിനു ശേഷം ഫിസിയോക്കൊപ്പം സിറാജ് ഡ്രസ്സിങ് റൂമിലേക്ക് പോകുകയായിരുന്നു. താരത്തിന്റെ പരിക്ക് സംബന്ധിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. പേസിനെ തുണയ്ക്കുന്ന പിച്ചിൽ സിറാജിന് തുടർന്ന് പന്തെറിയാൻ സാധിക്കാതിരുന്നാൽ ഇന്ത്യയ്ക്ക് അത് തിരിച്ചടിയാകും. Content Highlights: south africa vs india mohammed siraj injured


from mathrubhumi.latestnews.rssfeed https://ift.tt/3Hx3YJM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages