നിറം മാറ്റാന്‍ പോലീസ് നിര്‍ദേശം; മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 4, 2022

നിറം മാറ്റാന്‍ പോലീസ് നിര്‍ദേശം; മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക യാത്രകൾ ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയിൽ. വെള്ളവാഹനങ്ങൾ ഉപയോഗിക്കുന്ന പതിവുമാറ്റി മുഖ്യമന്ത്രി തിങ്കളാഴ്ച മുതൽ കറുത്ത കാറിൽ യാത്രചെയ്തു തുടങ്ങി. കെ.എൽ.01 സി.ടി. 6683 രജിസ്ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക് ക്രിസ്റ്റയാണ് മുഖ്യമന്ത്രിയുടെ പുതിയ ഔദ്യോഗിക വാഹനം. പോലീസ് നിർദേശത്തെത്തുടർന്നാണ് മുഖ്യമന്ത്രി കറുത്ത കാറിലേക്കു മാറിയത്. മന്ത്രിമാർക്കും മറ്റ് വി.ഐ.പി.കൾക്കും ടൂറിസം വകുപ്പ് വാഹനം നൽകുമ്പോൾ, സുരക്ഷാകാരണങ്ങളാൽ മുഖ്യമന്ത്രിക്ക് പോലീസാണ് വാഹനമെത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്കായി കറുത്തനിറത്തിലുള്ള മൂന്നു ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റയുടെ രണ്ട് ഡാർക്ക് എഡിഷൻ ഹാരിയറുകളും വാങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിൽ ലഭിച്ച ആദ്യ കാറാണിത്. വാഹനങ്ങൾ വാങ്ങുന്നതിനായി കഴിഞ്ഞ സെപ്റ്റംബറിൽ 62.46 ലക്ഷം രൂപ പൊതുഭരണവകുപ്പ് അനുവദിച്ചിരുന്നു. അംബാസിഡർ കാറുകളാണ് മുമ്പ് മന്ത്രിമാർ ഉപയോഗിച്ചിരുന്നത്. സ്ഥാനമേറ്റ് ആദ്യദിനങ്ങളിൽ അംബാസിഡറിൽ യാത്രചെയ്തെങ്കിലും ഉമ്മൻചാണ്ടി പിന്നീട് ഇന്നോവയിലേക്കു മാറി. പിണറായി വിജയൻ ആദ്യം ഇന്നോവയാണ് ഉപയോഗിച്ചിരുന്നത്. ഭൂരിഭാഗം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്നോവ ക്രിസ്റ്റയാണ് ഉപയോഗിക്കുന്നത്. 2.7 പെട്രോൾ എൻജിനിലും 2.4 ഡീസൽ എൻജിനിലുമാണ് ഇന്നോവ ക്രിസ്റ്റ വിപണിയിൽ എത്തിയിട്ടുള്ളത്. പെട്രോൾ എൻജിൻ 164 ബി.എച്ച്.പി പവറും 245 എൻ.എം ടോർക്കും ഡീസൽ എൻജിൻ 148 ബി.എച്ച്.പി പവറും 343 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ. Content Highlights:Chief minister Pinarayi Vijayan use black innova crysta as his official vehicle,Toyota Innova Crysta


from mathrubhumi.latestnews.rssfeed https://ift.tt/3F2K4Vq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages