കൊച്ചി: വനംവകുപ്പിന്റെ പരിശീലന കേന്ദ്രത്തിൽ ആറ്ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചിട്ടും ക്വാറന്റീനിലുള്ള 40 പേരുമായി സ്റ്റഡി ടൂർ പോകാൻ നീക്കം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള 104 ഉദ്യോഗസ്ഥർക്ക് പരിശീലനം നടക്കുന്ന വാളയാറിലെ സംസ്ഥാന ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന വനം കായികമേള കഴിഞ്ഞെത്തിയവർക്കാണ് കോവിഡ് ബാധിച്ചത്. ഇവർക്കൊപ്പം പോയിരുന്ന ബാക്കിയുള്ളവരിൽ കുറച്ചുപേർക്ക് മാത്രമേ ഇപ്പോഴും ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയിട്ടുള്ളു. തിങ്കളാഴ്ചയാണ് ആദ്യം സ്റ്റഡി ടൂർ നിശ്ചയിച്ചിരുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ഇത് രണ്ടുദിവസത്തേക്ക് മാറ്റിവെച്ചതായി അധികൃതർ പരിശീലനത്തിനെത്തിയവരെ അറിയിച്ചിട്ടുണ്ട്. വനംവകുപ്പിൽ പുതുതായി ജോലിയിൽ പ്രവേശിച്ചവർ മുതൽ 11 വർഷം സർവീസുള്ളവർ വരെ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്, ആദ്യ ബാച്ചിൽ 58 പേരും രണ്ടാം ബാച്ചിൽ 46 പേരും. രണ്ടു ബാച്ചുകളിലുമായി 46 വനിതാ ഉദ്യോഗസ്ഥരുണ്ട്. സെപ്റ്റംബറിലാണ് പരിശീനം തുടങ്ങിയത്. ജനുവരി രണ്ടാംവാരം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന വനം കായികമേളയിൽ പങ്കെടുക്കുന്നതിന് വാളയാറിലെ പരിശീലനകേന്ദ്രത്തിൽ നിന്ന് 45 പേർ പോയിരുന്നു. ഇവർ 13-നാണ് തിരിച്ചെത്തിയത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരിൽ ചിലർ 14-ന് ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി. 15-ന് ഫലം വന്നപ്പോൾ മൂന്നുപേർക്ക് കോവിഡ് പോസിറ്റീവ്. ഇതിൽ രണ്ടുപേരെ വീട്ടിലേക്ക് പറഞ്ഞുവിടുകയും ഒരാളെ പരിശീലനകേന്ദ്രത്തിൽ പ്രത്യേകം മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. കോവിഡ് വന്നവർക്കൊപ്പം താമസിച്ച രണ്ടുപേരെയും പ്രത്യേകം മാറ്റി. ബാക്കിയുള്ള 40 പേരും പരിശീലനകേന്ദ്രത്തിൽ ക്വാറന്റീനിലാണ്. ഇവരിൽ ശനിയാഴ്ച ടെസ്റ്റ് നടത്തിയവരിൽ മൂന്നുപേർക്കുകൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. അതിനിടെയാണ്, പരിശീലനത്തിന്റെ ഭാഗമായി ക്വാറന്റീനിലുള്ളവരെയടക്കം ഉൾപ്പെടുത്തി സ്റ്റഡി ടൂർ പോകാൻ പരിശീലനകേന്ദ്രം അധികൃതർ തീരുമാനിച്ചത്. പരിശീലനത്തിന്റെ ഭാഗമാണ് കേരളത്തിലെ വിവിധ വനമേഖലകളിലേക്കുള്ള സ്റ്റഡി ടൂർ. അമ്പതു വയസ്സിന് മുകളിലുള്ളവരും വിവിധ അസുഖങ്ങൾക്ക് ചികിത്സയിലുള്ളവരും കൂട്ടത്തിലുണ്ട്. സ്ഥിതി വിലയിരുത്തുമെന്ന് മേധാവി കൊച്ചി: ആശങ്കപ്പെടേണ്ട സാഹചര്യം പരിശീലനകേന്ദ്രത്തിൽ ഇല്ലെന്നും സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാത്രമേ സ്റ്റഡി ടൂർ സംഘടിപ്പിക്കുകയുള്ളൂവെന്നും വാളയാർ സംസ്ഥാന ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഹരികൃഷ്ണൻ നായർ പറഞ്ഞു. സാഹചര്യം വിലയിരുത്തിയ ശേഷമേ ഇനി തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3IcJ02Y
via IFTTT
Post Top Ad
Responsive Ads Here
Sunday, January 16, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ആറ് ഉദ്യോഗസ്ഥർക്ക് കോവിഡ്; ക്വാറന്റീനിലുള്ളവരുമായി ’സ്റ്റഡി ടൂറി’ന് പോകാൻ വനംവകുപ്പിൽ നീക്കം
ആറ് ഉദ്യോഗസ്ഥർക്ക് കോവിഡ്; ക്വാറന്റീനിലുള്ളവരുമായി ’സ്റ്റഡി ടൂറി’ന് പോകാൻ വനംവകുപ്പിൽ നീക്കം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment