പെങ് ഷുവായി ടി-ഷർട്ടിന് വിലക്ക്; ഭീരുത്വമെന്ന് നവ്‌റതിലോവ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 24, 2022

പെങ് ഷുവായി ടി-ഷർട്ടിന് വിലക്ക്; ഭീരുത്വമെന്ന് നവ്‌റതിലോവ

കാൻബെറ: ചൈനീസ് ടെന്നീസ് താരം പെങ് ഷുവായിയുടെ പടമുള്ള ടി-ഷർട്ട് നിരോധിച്ച ഓസ്ട്രേലിയൻ ഓപ്പൺ സംഘാടകർക്കെതിരേ ആഞ്ഞടിച്ച് മുൻ ടെന്നീസ് താരം മാർട്ടീന നവ്റതിലോവ. ‘പെങ് ഷുവായി എവിടെ?’ എന്ന ചോദ്യമുള്ള ടി-ഷർട്ട് അണിഞ്ഞെത്തുന്നവരെയാണ് ടെന്നീസ് ഓസ്ട്രേലിയ വിലക്കിയത്. ഇത് ഭീരുത്വമാണെന്ന് നവ്റതിലോവ പറഞ്ഞു. ഈ വിഷയത്തിൽ ടെന്നീസ് ഓസ്ട്രേലിയ ചൈനയ്ക്കു കീഴടങ്ങുകയാണെന്നും അവർ ആരോപിച്ചു.ചൈനയിലെ മുൻ ഉപപ്രധാനമന്ത്രി ഷാങ് ഗവോലിക്കെതിരേ ലൈംഗിക അതിക്രമ ആരോപണമുന്നയിച്ചതിനെത്തുടർന്ന് പെങ് ഷുവായിയെക്കുറിച്ച്‌ ആഴ്ചകളോളം വിവരമൊന്നുമില്ലായിരുന്നു. പിന്നീട്, ഷുവായി റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിന്റെയും ടെന്നീസ് പരിപാടിയിൽ പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ ചൈന പുറത്തുവിട്ടെങ്കിലും അവരുടെ സുരക്ഷയെക്കുറിച്ച് ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു.ടെന്നീസ് ഓസ്ട്രേലിയ ചൈനീസ് സ്പോൺസർമാരുടെ സമ്മർദത്തിനു വഴങ്ങിയെന്ന് ഫ്രഞ്ച് ടെന്നീസ് താരം നിക്കൊളാസ് മാഹട്ട് ആരോപിച്ചു. ചൈനീസ് മദ്യക്കമ്പനിയായ ലൂഷു ലാവോജിയാവോയും കിടക്ക കമ്പനിയായ ഡിറുച്ചിയും ഓസ്ട്രേലിയൻ ഓപ്പണിന്റെ പങ്കാളികളാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3AtH9UU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages