സിൽവർ ലൈൻ: വിശദപദ്ധതിരേഖയിൽ നിർമാണച്ചെലവ് കുത്തനെ കുറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 31, 2022

സിൽവർ ലൈൻ: വിശദപദ്ധതിരേഖയിൽ നിർമാണച്ചെലവ് കുത്തനെ കുറഞ്ഞു

കോട്ടയം: 2019-ലെ സാധ്യതാപഠന റിപ്പോർട്ടിൽനിന്ന് 2020-ലെ വിശദപദ്ധതിരേഖയിൽ എത്തിയപ്പോൾ സിൽവർ ലൈനിന്റെ നിർമാണച്ചെലവിൽ വൻകുറവ്. ചിലയിനങ്ങളുെട നിർമാണച്ചെലവ് 74 ശതമാനംവരെ കുറഞ്ഞു. ഭൂമിയുടെയും നിർമാണവസ്തുക്കളുടെയും വില വൻതോതിൽ കൂടിവരുമ്പോൾ ഇങ്ങനെയൊരു കുറവ് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചിട്ടില്ല.64,000 കോടിയാണ് കെ-റെയിൽ പറയുന്ന ചെലവ്. റെയിൽവേ എൻജിനിയറിങ് വിഭാഗത്തിന്റെ നിരക്കുപ്രകാരമാണ് 2019-ലെയും 2020-ലെയും ചെലവ് കണക്കുകൂട്ടിയത്.എന്നാൽ, മൊത്തം ചെലവ് വിശദ പദ്ധതിരേഖയിൽ പറയുന്നതിനേക്കാൾ വളരെ കൂടുമെന്ന് നിതി ആയോഗും താരതമ്യപഠനം നടത്തിയ അലോക് കുമാർ വർമയും മറ്റും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അലോക് വർമ 1.40-1.60 ലക്ഷം കോടി പ്രവചിക്കുന്നു. നിതി ആയോഗിന്റെ കണക്കിൽ ഒരു ലക്ഷം കോടിയിലധികംവരാം.വ്യത്യാസം ഇങ്ങനെ(ഇനം, 2019-ലെ ചെലവ്, 2020-ലെ ചെലവ്, കുറവിന്റെ ശതമാനം എന്ന ക്രമത്തിൽ. എല്ലാം ഒരു കിലോമീറ്ററിന് വേണ്ടത്)കട്ട് ആൻഡ് കവർ* 20 മീറ്റർവരെ ആഴത്തിൽ ദുർബല അടിത്തറയിൽ പണിയുമ്പോൾ 127.72 കോടി 33.3 കോടി 74 * 20 മീറ്റർ ആഴത്തിൽ ശക്തമായ അടിത്തറയിൽ 94.21കോടി 28.5 കോടി 70 തൂണിലെ മേൽപ്പാലംഎട്ടുമീറ്റർ ഉയരം 60.02 കോടി 33.5 കോടി 4410 മീറ്റർ ഉയരം 75.03 കോടി 38.8കോടി 4815 മീറ്റർ ഉയരം 110.54 കോടി 39.3 കോടി 6420 മീറ്റർ 114.58 കോടി 50 കോടി 56കെട്ട്ശക്തമായ അടിത്തറയിൽ പണിയുമ്പോൾ (രണ്ടു മീറ്റർ ഉയരം) 7.67 കോടി 3.8 കോടി 50ദുർബല അടിത്തറ (2 മീറ്റർ ഉയരം) 7.67 കോടി 7.2 കോടി 6വളരെ ദുർബല അടിത്തറ (രണ്ട് മീറ്റർ ഉയരം) 18.93 കോടി 8.1 കോടി 57ശക്തമായ അടിത്തറ (2.5 മീറ്റർ ഉയരം) 15.61 കോടി 5.4 കോടി 65ദുർബല അടിത്തറ (2.5 മീറ്റർ ഉയരം) 15.61 കോടി 8.9 കോടി 43വളരെ ദുർബലം (2.5 മീറ്റർ) 26.87 കോടി 9.8 കോടി 65ശക്തമായ അടിത്തറ (3.5 മീറ്റർ) 17.58 കോടി 8.2 കോടി 53ദുർബല അടിത്തറ (3.5 മീറ്റർ) 28.84 കോടി 11.6 കോടി 60വളരെ ദുർബലം (3.5 മീറ്റർ) 28.84 കോടി 12.6 കോടി 56തുരങ്കം200 കോടി 115 കോടി 43പാലം 60.38 കോടി 51.1 കോടി 15


from mathrubhumi.latestnews.rssfeed https://ift.tt/3KhqxvECs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages