ധീരജും അഭിമന്യുവും ഇടുക്കിയുടെ വേദന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 10, 2022

ധീരജും അഭിമന്യുവും ഇടുക്കിയുടെ വേദന

ഇടുക്കി: ആദ്യം അഭിമന്യു, ഇപ്പോൾ ധീരജ്. കേരളത്തിലെ കാമ്പസുകളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇടുക്കിയുടെ വേദനയാണ് ഇരുവരും. ഇരുവരും സ്വന്തം നാടുവിട്ടുപോയി പഠിച്ചവർ, പാട്ടുകൊണ്ട് കാമ്പസിന്റെ മനം കവർന്നവർ, മോഹങ്ങളും പ്രതീക്ഷകളും ഏറെയുണ്ടായവർ. വട്ടവട സ്വദേശിയായ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസ് കാമ്പസിലായിരുന്നെങ്കിൽ മൂന്നുവർഷങ്ങൾക്കിപ്പുറം കണ്ണൂർ സ്വദേശിയായ ധീരജിന്റെ മരണം ഇടുക്കി എൻജിനിയറിങ് കോളേജ് കാമ്പസിലാണ്. എസ്.ഡി.പി.ഐ.ക്കാരുടെ കുത്തേറ്റാണ് അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ പിന്നിലേറ്റ കുത്ത് നെഞ്ചുതകർത്ത് പുറത്തുവന്നു. ധീരജിന് കുത്തേറ്റത് നെഞ്ചിൽത്തന്നെ. കംപ്യൂട്ടർ സയൻസിൽ ഏറെ താത്പര്യമുണ്ടായിരുന്ന ധീരജ് അലോട്മെന്റ് വഴിയാണ് ഇടുക്കി എൻജിനീയറിങ് കോളേജിലെത്തിയത്. സ്വന്തം നാട്ടുകാർ ഏറെയുണ്ടായിരുന്ന കോളേജ് ധീരജിന് പെട്ടെന്ന് പ്രിയപ്പെട്ടതായി മാറി. നല്ല ജോലിയും സ്വപ്നം കണ്ടു. മഹാരാജാസിന്റെ അഭിമന്യുവിനെപ്പോലെ നാടൻപാട്ടുകൾ പാടിയായിരുന്നു അവൻ എല്ലാവരുടെയും മനം കവർന്നത്. പഠനത്തിലും മിടുക്കനായിരുന്നു. സ്മാരകം പണിയാൻ എട്ടുസെന്റ് സ്ഥലം തളിപ്പറമ്പ്: ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവർത്തകൻ തൃച്ചംബരം പട്ടപ്പാറയിലെ ധീരജിന് സ്മാരകം പണിയാൻ എട്ടുസെൻറ് സ്ഥലം വാങ്ങും. ധീരജിന്റെ വീടിനുസമീപത്താണ് ഇതിനായി സ്ഥലം കണ്ടെത്തിയത്. ഭൂമി കൈമാറ്റം സംബന്ധിച്ച് സി.പി.എം. നേതാക്കളും സ്ഥലം ഉടമയും തമ്മിൽ ധാരണയായിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3HRORdR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages