ചെറുതോണി: ബുധനാഴ്ച വീട്ടിൽ നടക്കുന്ന ചടങ്ങിൽ എത്തില്ലെന്ന് അറിയിക്കാൻ ധീരജ് മോൻ ഞായറാഴ്ച വിളിച്ചിരുന്നു. പക്ഷേ, ഒരിക്കലും അവൻ ഇനിയിവിടേക്ക് വരില്ലെന്ന് അപ്പോൾ അറിഞ്ഞിരുന്നില്ല. മരണവിവരമറിഞ്ഞ് ഇടുക്കി മെഡിക്കൽ കോളേജിൽ ഓടിയെത്തിയ മാതൃസഹോദരി കഞ്ഞിക്കുഴി പുതുവീട്ടിൽ ഗീതാ ദിവാകരന് ധീരജിനെപ്പറ്റി പറയാൻ ഏറെയുണ്ടായിരുന്നു. കണ്ണൂർ സ്വദേശിനിയായ ഗീതയെ വിവാഹം ചെയ്തയച്ചിരിക്കുന്നത് കഞ്ഞിക്കുഴിയിലാണ്. ഇടുക്കി എൻജിനിയറിങ് കോളേജിൽ പഠനത്തിനെത്തിയതുമുതൽ ധീരജ് ഇടയ്ക്കിടെ വീട്ടിലെത്തുമായിരുന്നു. ബുധനാഴ്ച ഗീതയുടെ മകന്റെ കുട്ടിയുടെ നൂലുകെട്ടായിരുന്നു. ധീരജിനെയും ക്ഷണിച്ചിരുന്നു. കോളേജിൽ തിരക്കുള്ളതിനാൽ വരാനാകില്ലെന്ന് അറിയിച്ചാണ് അവൻ അവസാനം വിളിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ടി.വി.യിൽ വാർത്ത കണ്ടപ്പോൾ ഞെട്ടിപ്പോയി-ഗീത പറയുന്നു. ധീരജിന്റെ മൃതദേഹം സൂക്ഷിച്ച മോർച്ചറിക്ക് മുൻപിൽ ബഹളങ്ങൾ അരങ്ങേറുമ്പോൾ അതിനുമുന്നിലിരുന്ന് കണ്ണൂരിലെ വീട്ടിൽനിന്നുമുള്ള നിരന്തര ഫോൺ വിളികൾക്ക് മറുപടിപറഞ്ഞ് സങ്കടത്തോടെ കാത്തിരിക്കുകയായിരുന്നു അവർ.
from mathrubhumi.latestnews.rssfeed https://ift.tt/3r2hdLT
via IFTTT
Post Top Ad
Responsive Ads Here
Monday, January 10, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഞായറാഴ്ച ധീരജ് വല്യമ്മയെ വിളിച്ചിരുന്നു വരില്ലെന്ന് അറിയിച്ചുകൊണ്ട്; പോയത് മരണത്തിലേക്ക്
ഞായറാഴ്ച ധീരജ് വല്യമ്മയെ വിളിച്ചിരുന്നു വരില്ലെന്ന് അറിയിച്ചുകൊണ്ട്; പോയത് മരണത്തിലേക്ക്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment