വെള്ളത്തിൽ കിടന്നും റിയാസ് പറയുന്നു, ‘നടക്കാത്ത’തായി ഒന്നുമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 6, 2022

വെള്ളത്തിൽ കിടന്നും റിയാസ് പറയുന്നു, ‘നടക്കാത്ത’തായി ഒന്നുമില്ല

കോട്ടയ്ക്കൽ : വെള്ളത്തിനുമുകളിൽ എത്രനേരംവേണമെങ്കിലും അനങ്ങാതെ കിടക്കാനാകും റിയാസിന്. മലർന്നുള്ള ആ കിടപ്പിൽ പത്രവായനയും ചാറ്റിങ്ങും ഭക്ഷണംകഴിക്കലുമെല്ലാം നടക്കും. ഇങ്ങനെ 'ജലശയനം' നടത്തുന്ന ഒരുപാടുപേരുണ്ടെങ്കിലും അവരെപ്പോലെയല്ല കല്പകഞ്ചേരി കുന്നക്കാട്ടിൽ റിയാസ്. അരയ്ക്കുതാഴെ തളർന്ന ശരീരവുമായാണ് റിയാസ് ഇതെല്ലാം ചെയ്യുന്നത്!അറുപതുശതമാനം അംഗപരിമിതിയുള്ള റിയാസ്, കൈ കാലിന്മേലൂന്നി പ്രയാസപ്പെട്ടാണ് നടക്കുന്നതുതന്നെ.വീഴ്‌ചയിൽനിന്ന്‌ തുടക്കംകുട്ടിക്കാലത്ത് നീന്തൽ പഠിപ്പിച്ചുതരാമെന്നുപറഞ്ഞ് ഒരു കൂട്ടുകാരൻ റിയാസിനെ കുളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷേ, കൂട്ടുകാരന് നീന്തൽ ഒട്ടും അറിയില്ലായിരുന്നു. കുളക്കടവിൽവെച്ച് കാൽതെന്നി വെള്ളത്തിലേക്കുവീണു. ആദ്യം പേടിയായെങ്കിലും വീണപ്പോൾ കാലുമാത്രം പൊങ്ങുന്നുണ്ടെന്നു മനസ്സിലായി. രക്ഷപ്പെടാനുള്ള കുത്തിമറിയലുകൾക്കിടയിൽ മലർന്നുകിടന്ന്, ഭാരമില്ലായ്‌മകാരണം പൊങ്ങുന്ന കാലുകൾക്കനുസരിച്ച് ശരീരത്തിന്റെ മുകൾഭാഗവും ബാലൻസ് ചെയ്തു. അപ്പോൾ ഒരു പ്രശ്‌നവുമില്ല. ശ്വാസംപിടിക്കാതെതന്നെ കിടക്കാനാകുന്നു. ഈ പാഠമങ്ങ് പരിശീലിച്ചുറപ്പിച്ചു-ജലശയനത്തിന്റെ ഗുട്ടൻസ് ഇതാണെന്ന് റിയാസ് പറയുന്നു. കാലുകൊണ്ടടിച്ച് നീന്താൻ കഴിയില്ലെങ്കിലും കൈകൊണ്ട് തുഴഞ്ഞ് മുന്നോട്ടും പിന്നോട്ടും നീങ്ങാൻ റിയാസിന് കഴിയും.റെക്കോഡ് സ്വപ്‌നംമൂന്നുദിവസം തുടർച്ചയായി രാപകൽ വെള്ളത്തിൽ മലർന്നുകിടന്ന് ഗിന്നസ് റെക്കോഡ് നേടണമെന്നതാണ് റിയാസിന്റെ സ്വപ്‌നം. അതിനുള്ള പരിശീലനത്തിലാണിപ്പോൾ. പിന്നെ പി.എസ്.സി.യിലൂടെ ഒരു അധ്യാപകജോലിയും നേടണം. വയനാട് പി.എസ്.സി. ലിസ്റ്റിലുണ്ട്. വീട്ടിലേക്കുള്ള ഇടവഴി, വാഹനംപോകുന്ന വഴിയാക്കിക്കിട്ടണമെന്നതാണ് റിയാസിന്റെ മറ്റൊരു ആവശ്യം.ഹിന്ദി ബി.എഡ്., ഇലക്‌ട്രിക്കൽ ഇലക്‌ട്രോണിക്സ് ഡിപ്ലോമ എന്നിവയാണ് വിദ്യാഭ്യാസയോഗ്യതകൾ. നേരത്തേ സ്വകാര്യസ്ഥാപനങ്ങളിൽ അധ്യാപനജോലി ചെയ്തിരുന്നെങ്കിലും കോവിഡ് ആ പണി കളഞ്ഞപ്പോൾ പപ്പടം വിൽക്കാനിറങ്ങി. തണൽ എന്ന ഭിന്നശേഷി കൂട്ടായ്മയുടെ പപ്പടയൂണിറ്റിലാണ് ജോലി. 'നടക്കാൻ പ്രയാസമുണ്ടെങ്കിലും നടക്കാത്തതായി ജീവിതത്തിൽ ഒന്നുമില്ല' -പരിമിതികളുള്ളവരോട് റിയാസിന്‌ പറയാനുള്ളത് ഇതാണ്. അക്കാര്യം തെളിയിച്ചുകൊടുക്കുകയുംചെയ്തു. മിസ്റ്റർ കേരള, മിസ്റ്റർ മലപ്പുറം, കേരള ടീമിൽ പവർ ലിഫ്റ്റർ, അറിയപ്പെടുന്ന മോട്ടിവേഷൻ ട്രെയിനർ; റിയാസിന് ഇതൊക്കെയാകാൻ കഴിഞ്ഞത് നിശ്ചയദാർഢ്യംകൊണ്ടുതന്നെ.കുന്നക്കാട്ടിൽ മൊയ്തീൻകുട്ടി-നഫീസു ദമ്പതിമാരുടെ മകനാണ്. അറുപതുശതമാനം അംഗപരിമിതിയുള്ള ആസിയയാണ് ജീവിതപങ്കാളി.


from mathrubhumi.latestnews.rssfeed https://ift.tt/3eYMj1b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages