കൊച്ചി: തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. കാക്കനാട് മൗണ്ട് സെയ്ന്റ് തോമസിൽ നടന്ന സിറോ മലബാർ സഭാ സിനഡിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. തലശ്ശേരി അതിരൂപതയിലെ ചരൾ ഇടവകാംഗയിലെ പാംപ്ലാനിയിൽ തോമസ് മേരി ദമ്പതിമാരുടെ മകനാണ് മാർ ജോസഫ് പാംപ്ലാനി. 2017 മുതൽ തലശ്ശേരി അതിരൂപത സഹായമെത്രാനാണ്. 1997 ഡിസംബറിലാണ് പൗരോഹിത്യം സ്വീകരിച്ചത്. തലശ്ശേരി ബൈബിൾ അപ്പൊസ്തലേറ്റ് ഡയറക്ടറായിരുന്നു. ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ബിഷപ്പ് പാംപ്ലാനി ആലുവ, വടവാതൂർ, കുന്നോത്ത്, തിരുവനന്തപുരം സെയ്ന്റ് മേരീസ്, ബാംഗ്ലൂർ സെയ്ന്റ് പീറ്റേഴ്സ് എന്നീ മേജർ സെമിനാരികളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. തലശ്ശേരി അതിരൂപത അധ്യക്ഷനായിരുന്ന മാർ ജോർജ് ഞറളക്കാട്ട് വിരമിച്ച ഒഴിവിലാണ് നിയമനം. പാലക്കാട് രൂപതയുടെ മൂന്നാമത്തെ മെത്രാനായിട്ടാണ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിതനായത്. പാലാ മരങ്ങോലി ഇടവകയിലെ കൊച്ചുപുരയ്ക്കൽ പരേതരായ മാണിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്. 1990-ൽ പൗരോഹിത്യം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ വിവിധ ഇടവകകളിൽ ശുശ്രൂഷചെയ്ത അദ്ദേഹം, സഭാ കോടതിയുടെ അധ്യക്ഷനായും രൂപത ചാൻസലറായും വികാരി ജനറാളായും മൈനർ സെമിനാരി റെക്ടറായും സേവനമനുഷ്ഠിട്ടുണ്ട്. 2020 മുതൽ പാലക്കാട് രൂപതയുടെ സഹായമെത്രാനാണ്. പാലക്കാട് രൂപത അധ്യക്ഷനായിരുന്ന മാർ ജേക്കബ് മനത്തോടത്ത് വിരമിച്ച ഒഴിവിലാണ് നിയമനം.
from mathrubhumi.latestnews.rssfeed https://ift.tt/3KiW5cQ
via IFTTT
Post Top Ad
Responsive Ads Here
Saturday, January 15, 2022
തലശ്ശേരിക്കും പാലക്കാടിനും പുതിയ ഇടയൻമാർ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment