ടൊറന്റോ/ന്യൂഡൽഹി: യു.എസുമായി ചേർന്ന് മനുഷ്യക്കടത്തു തടയാൻ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. വ്യാഴാഴ്ച യു.എസ്.-കാനഡ അതിർത്തിയിൽ നാല് ഇന്ത്യക്കാരെ മഞ്ഞിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിനുപിന്നാലെയാണ് പ്രതികരണം. അനധികൃതമായി യു.എസിലേക്കു കടക്കാർ ശ്രമിക്കുന്നതിനിടെ മഞ്ഞിൽ തണുത്തുറഞ്ഞാണ് ഇവരുടെ മരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ മനുഷ്യക്കടത്തുകാരനെന്ന് സംശയിക്കുന്ന ഒരാൾ യു.എസിൽ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിനുപിന്നാലെത്തന്നെ ടൊറന്റോയിലെയും ഷിക്കാഗോയിലെയും ഇന്ത്യൻ കോൺസുലേറ്റ് ജനറൽമാർ മേഖലയിലേക്ക് ദൗത്യസംഘത്തെ അയച്ചിരുന്നു. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടത്തുന്നടക്കമുള്ള നടപടികളിൽ ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ബന്ധപ്പെട്ടുവരുകയാണ്. കൃത്യമായ യാത്രാരേഖകളില്ലാത്ത ഏഴ് ഇന്ത്യക്കാരെ യു.എസ്. അധികൃതർ തടവിലാക്കിയിട്ടുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3fQ9knq
via IFTTT
Post Top Ad
Responsive Ads Here
Saturday, January 22, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഇന്ത്യക്കാർ മരിച്ച സംഭവം: മനുഷ്യക്കടത്തു തടയാൻ ശ്രമിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി
ഇന്ത്യക്കാർ മരിച്ച സംഭവം: മനുഷ്യക്കടത്തു തടയാൻ ശ്രമിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment