തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്നു നഷ്ടമായവയിൽ ആജീവനാന്തം സൂക്ഷിക്കേണ്ട ഫയലുകളും. മരുന്നുവാങ്ങലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കുമുമ്പ് ആരോഗ്യവകുപ്പ് ഡയറക്ടർക്കെതിരേ നടന്ന നിയമപ്രശ്നങ്ങളുടെ ഫയലുകൾ അപ്പാടെ നഷ്ടമായി. ഇത്തരം ഫയലുകൾ ആജീവനാന്തം സൂക്ഷിക്കേണ്ട ആർ. ഡിസ് വിഭാഗത്തിൽ വരുന്നവയാണ്. കോടികളുടെ മരുന്നുവാങ്ങൽ, ഓഡിറ്റ് എന്നിവയുമായി ബന്ധപ്പെട്ടതാണ് നഷ്ടമായ ഫയലുകളിലേറെയും. അതിനാൽത്തന്നെ അന്വേഷണസംഘത്തിൽ പർച്ചേസിന്റെ ചുമതലയുള്ള അഡീഷണൽ ഡയറക്ടറെക്കൂടി ഉൾപ്പെടുത്തി ആരോഗ്യവകുപ്പിന്റെ വിജിലൻസ് വിഭാഗം വിപുലപ്പെടുത്താൻ ആലോചിച്ചിട്ടുണ്ട്. അഞ്ഞൂറിലേറെ ഫയലുകൾ നഷ്ടമായെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ പോലീസിനോട് പറഞ്ഞിട്ടുള്ളതെങ്കിലും അതിൽക്കൂടുതൽ നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. നവംബർമുതൽ ഇതിനുള്ള അന്വേഷണം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നടക്കുന്നുണ്ട്. പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ ആരോഗ്യവകുപ്പ് ആസ്ഥാനത്ത് എത്തിയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയും ചോദ്യംചെയ്തെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. വകുപ്പുതലത്തിൽ അന്വേഷിക്കാൻ നിർദേശിച്ച് പോലീസ് കൈമലർത്തുന്നതും അതിനാലാണ്. ഫയലുകൾ കാണാതായ വിവരം നേരത്തേത്തന്നെ ആരോഗ്യവകുപ്പ് ഡയറക്ടർ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അനൗദ്യോഗികമായി അറിയിച്ചെങ്കിലും വിദഗ്ധാന്വേഷണത്തിന് നിർദേശിച്ചിരുന്നില്ല. എം.എസ്.സി.എല്ലിൽ 6000 ഇ-ഫയലുകൾ നശിപ്പിച്ചതിൽ അന്വേഷണം മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ കോവിഡ് കാലത്ത് ടെൻഡറില്ലാതെ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട ആറായിരത്തോളം ഇ-ഫയലുകൾ നശിപ്പിച്ച സംഭവത്തിൽ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം തുടങ്ങി. കംപ്യൂട്ടറിൽനിന്ന് മായ്ച്ചുകളഞ്ഞ ഫയലുകൾ മുഴുവനും വീണ്ടെടുത്തു. ഇവ അന്വേഷണവിഭാഗത്തിനു കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിയുടെ മറുപടി തിരിച്ചടിയാവുന്നു ഫയലുകൾ നഷ്ടപ്പെട്ടതായി മന്ത്രി വീണാജോർജ് സ്ഥിരീകരിച്ചു. സർക്കാർ ആശുപത്രികൾക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ രൂപവത്കരിക്കുന്നതിനുമുമ്പുള്ള വാങ്ങലുകളുമായി ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടമായതെന്നാണ് വിശദീകരണം. എത്ര ഫയലുകൾ നഷ്ടമായിട്ടുണ്ടെന്നോ ഫയലുകൾ അപ്രധാനമെങ്കിൽ നഷ്ടമായതിനെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ പോലീസിൽ പരാതി നൽകിയത് എന്തിനെന്നോ വിശദീകരിക്കാൻ മന്ത്രിക്കായിട്ടില്ല. മരുന്നും ഉപകരണങ്ങളും വാങ്ങുന്നത് നേരത്തേ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കീഴിലുള്ള പർച്ചേസ് കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു. ഓഫീസ് നടപടിച്ചട്ടങ്ങളനുസരിച്ച് കോർപ്പറേഷൻ രൂപവത്കരണത്തിനുമുമ്പുള്ളതും പത്തുവർഷത്തിലേറെ പഴക്കമുള്ളതുമായ ആജീവനാന്ത ഫയലുകൾ റെക്കോഡ് റൂമിൽ സൂക്ഷിക്കേണ്ടവയാണ്. നഷ്ടപ്പെട്ടത് റെക്കോഡ് റൂമിൽനിന്നല്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തെ നിസ്സാരവത്കരിക്കാനുള്ള മന്ത്രിയുടെ ന്യായീകരണം നിലനിൽക്കില്ലെന്ന് പ്രതിപക്ഷനേതാക്കൾ ആരോപണമുയർത്തിക്കഴിഞ്ഞു. Content Highlights : The missing files from Health Department Headquaters includes the ones to be kept forever
from mathrubhumi.latestnews.rssfeed https://ift.tt/3f5kvZ8
via IFTTT
Post Top Ad
Responsive Ads Here
Saturday, January 8, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നിന്ന് കാണാതായതിൽ ആജീവനാന്തം സൂക്ഷിക്കേണ്ട ഫയലുകളും
ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നിന്ന് കാണാതായതിൽ ആജീവനാന്തം സൂക്ഷിക്കേണ്ട ഫയലുകളും
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment