യുവാവിന്റെ വീട്ടില്‍ ലൈംഗിക ഉത്തേജക മരുന്നുകള്‍, ഭാര്യയെ ആദ്യം നിര്‍ബന്ധിച്ചത് നാലുവര്‍ഷം മുമ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 10, 2022

യുവാവിന്റെ വീട്ടില്‍ ലൈംഗിക ഉത്തേജക മരുന്നുകള്‍, ഭാര്യയെ ആദ്യം നിര്‍ബന്ധിച്ചത് നാലുവര്‍ഷം മുമ്പ്

കറുകച്ചാൽ: പങ്കാളികളെ പരസ്പരം ലൈംഗിക ബന്ധത്തിന് കൈമാറുന്ന വൻസംഘത്തിലെ അഞ്ചുപേർ പിടിയിൽ. ചങ്ങനാശ്ശേരിക്കാരിയായ യുവതി, കങ്ങഴ സ്വദേശിയായ ഭർത്താവിനെതിരേ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണിവർ. മെസഞ്ചർ, വാട്സ്ആപ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ കപ്പിൾമീറ്റ്, മീറ്റപ്പ് കേരള എന്നീ പേരുകളിൽ കൂട്ടായ്മകളുണ്ടാക്കിയായിരുന്നു പ്രവർത്തനം. വിദേശത്തുനിന്നുള്ളവരടക്കം ആയിരക്കണക്കിന് പേരാണ് ഈ കൂട്ടായ്മകളിലുള്ളതെന്ന് പോലീസ് പറഞ്ഞു. സമൂഹത്തിലെ ഉന്നതരടക്കമുള്ളവർ സംഘത്തിലുണ്ടെന്നും പ്രതികളുടെ ഫോണുകൾ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപാകമായ അന്വേഷണം നടത്തുമെന്നും ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. ആർ.ശ്രീകുമാർ പറഞ്ഞു. ഭർത്താവിന്റെ സമ്മതപ്രകാരം ബലാത്സംഗം ചെയ്തതിനും പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചതിനുമാണ് നാലുപേർക്കെതിരേ കേസെടുത്തത്. തിങ്കളാഴ്ച തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ഗതികെട്ട് പരാതി 27-കാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതിയാണ് 31-കാരനായ ഭർത്താവിനെതിരേ കറുകച്ചാൽ പോലീസിൽ പരാതി നൽകിയത്. വിദേശത്തായിരുന്ന യുവാവ് അവിടെനിന്നാണ് ഇത്തരം കൂട്ടായ്മയെപ്പറ്റി അറിയുന്നത്. നാട്ടിലെത്തിയ ശേഷം കൂട്ടായ്മയിൽ സജീവമാകുകയും ഭാര്യയെ ഇതേപ്പറ്റി അറിയിക്കുകയുമായിരുന്നു. നാലുവർഷം മുൻപ് ഭർത്താവിന്റെ നിർബന്ധത്തിന് യുവതിക്ക് വഴങ്ങേണ്ടിവന്നു. തുടർന്ന് യുവതിയെ പലർക്കും ഇയാൾ കൈമാറുകയും പണം വാങ്ങുകയുംചെയ്തു. പലവട്ടം ഒഴിഞ്ഞുമാറിയ യുവതിയെ ഇയാൾ വീണ്ടും നിർബന്ധിച്ച്് മറ്റുള്ളവർക്ക് കൈമാറി. ഇക്കാര്യങ്ങൾ പുറത്തറിഞ്ഞാൽ താൻ ആത്മഹത്യചെയ്യുമെന്നും ഭർത്താവ് ഭീഷണിപ്പെടുത്തി. പിടിയിലായ നാലുപേരും യുവതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. ഇതിനിടയിൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെപ്പറ്റി യുവതി ഒരു ബ്ലോഗർക്ക് ശബ്ദസന്ദേശം നൽകി. യുവതിയുടെ ശബ്ദംകേട്ട് സംശയംതോന്നിയ സഹോദരൻ കാര്യങ്ങളെപ്പറ്റി അന്വേഷിച്ചു. പിന്നീട് സഹോദരൻ ഇടപെട്ട് ശനിയാഴ്ച കറുകച്ചാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിന്റെ കങ്ങഴയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലൈംഗിക ഉത്തേജക മരുന്നുകളടക്കം കണ്ടെത്തി. പണം തട്ടുന്ന സംഭവവും ദമ്പതിമാരാണ് ഇത്തരം നവമാധ്യമ കൂട്ടായ്മകളിലുള്ളത്. ഇവർ പരസ്പരം ചിത്രങ്ങൾ അയയ്ക്കുകയും പരിചയപ്പെടുകയും ചെയ്യും. തുടർന്ന് നേരിൽകണ്ട് പങ്കാളികളെ കൈമാറുകയാണ് രീതി. പങ്കാളിയെന്ന പേരിൽ അന്യസ്ത്രീകളെ പരിചയപ്പെടുത്തി പണംതട്ടിയെടുക്കുന്നവരും സംഘത്തിലുണ്ട്. ദിവസവും ഓരോ പങ്കാളി തങ്ങൾ നാളെ ഒരുസ്ഥലത്തെത്തുമെന്നും താത്പര്യമുള്ളവർ പങ്കാളികളുമായി എത്തണമെന്നും ഗ്രൂപ്പിൽ സന്ദേശം നൽകും. തുടർന്ന് ഇവർ പരസ്പരം സംസാരിച്ച് കാര്യങ്ങൾ തീരുമാനിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ഡിവൈ.എസ്.പി. ആർ.ശ്രീകുമാർ, സി.ഐ. റിച്ചാർഡ് വർഗീസ്, എസ്.ഐ. എ.ജി.ഷാജൻ, പി.ഇ.ആന്റണി, കെ.വി.സഞ്ചോ, വിനീത് ആർ.നായർ, റെജി ജോൺ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. Content Highlights :Couple swapping case: Probe team reveals involvement of huge racket, VIPs


from mathrubhumi.latestnews.rssfeed https://ift.tt/3q6UjUi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages