വിവരാവകാശ കമ്മിഷന് തെറ്റായ വിവരങ്ങൾ നൽകി; ഇൻസ്പെക്ടർക്ക്‌ 25,000 രൂപ പിഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 3, 2022

വിവരാവകാശ കമ്മിഷന് തെറ്റായ വിവരങ്ങൾ നൽകി; ഇൻസ്പെക്ടർക്ക്‌ 25,000 രൂപ പിഴ

എഴുകോൺ (കൊല്ലം) : വിവരാവകാശ കമ്മിഷന് തെറ്റായ വിവരങ്ങൾ നൽകിയതിന് എഴുകോൺ പോലീസ്‌ ഇൻസ്പെക്ടർ ടി.എസ്.ശിവപ്രകാശിന് 25,000 രൂപ പിഴ വിധിച്ചു. 30 ദിവസത്തിനുള്ളിൽ പിഴയൊടുക്കി കമ്മിഷൻ സെക്രട്ടറിയെ അറിയിക്കണം. അല്ലാത്തപക്ഷം ഇൻസ്പെക്ടറുടെ ശമ്പളത്തിൽനിന്ന്‌ തുക പിടിച്ച് അടയ്ക്കുന്ന കാര്യം ഓഫീസ് മേധാവി ഉറപ്പുവരുത്തണം. അതുമല്ലെങ്കിൽ സ്ഥാവരജംഗമവസ്തുക്കൾ ജപ്തിചെയ്ത് സംഖ്യ ഈടാക്കണമെന്നും വിവരാവകാശ കമ്മിഷന്റെ ഉത്തരവിൽ പറയുന്നു.ഇളമ്പൽ ആരംപുന്ന നിലാവിൽ മുരളീധരൻ പിള്ളയുടെ പരാതിയിലാണ് ഉത്തരവ്. 2014-ൽ ശിവപ്രകാശ് പുനലൂർ എസ്.ഐ. ആയിരിക്കെ വിവരാവകാശനിയമപ്രകാരം മുരളീധരൻ പിള്ള നൽകിയ അപേക്ഷയ്ക്ക്‌ പൂർണവിവരം നൽകിയില്ല. പരാതി നൽകിയതിനെത്തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ശിവപ്രകാശിനോട് കമ്മിഷൻ ആവശ്യപ്പെട്ടു. എന്നാൽ തെറ്റായ വിവരങ്ങളാണ് സമർപ്പിച്ചത്. പരാതിക്കാരനെതിരേ വിവിധ കേസുകളുണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് കമ്മിഷനുമുന്നിൽ തെളിയിക്കാൻ പോലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞില്ല.പിഴചുമത്താതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും അതുണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഉത്തരവ്. കമ്മിഷനെയും വിവരാവകാശനിയമത്തെയും അവഹേളിക്കുന്ന സമീപനമാണ് നിയമപാലകനിൽനിന്ന്‌ ഉണ്ടായതെന്നും അതിനാലാണ് പരമാവധി ശിക്ഷ നൽകുന്നതെന്നും കമ്മിഷൻ വിലയിരുത്തി.


from mathrubhumi.latestnews.rssfeed https://ift.tt/3eKOcyq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages