ന്യൂഡൽഹി: നിർണായക ഘട്ടങ്ങളിൽ തുണയ്ക്കുന്ന ടി.ആർ.എസ്. പ്രതിപക്ഷത്തിനൊപ്പം കൂടിയതും വൈ.എസ്.ആർ. കോൺഗ്രസ് നിലപാട് കടുപ്പിച്ചതും രാജ്യസഭയിൽ എൻ.ഡി.എ. സർക്കാരിന്റെ ഭൂരിപക്ഷം ത്രാസിലാക്കുന്നു. എന്നാൽ, സഭ തീരുംവരെ 12 പ്രതിപക്ഷാംഗങ്ങളെ സസ്പെൻഡ് ചെയ്തതിനാൽ ഈ സമ്മേളനത്തിൽ പ്രശ്നം മറികടക്കാൻ ബി.ജെ.പി.ക്ക് ആവും. രാഷ്ട്രീയ കാരണങ്ങളാലാണ് കഴിഞ്ഞ സമ്മേളനത്തിലെ പ്രശ്നങ്ങൾക്ക് ഈ സമ്മേളനത്തിൽ തങ്ങളെ സസ്പെൻഡ് ചെയ്തതെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിക്കുന്നതിന് കാരണമിതാണ്.245 അംഗ രാജ്യസഭയിൽ ആറ് ഒഴിവുണ്ട്. 239 അംഗങ്ങളും ഹാജരായാൽ കേവലഭൂരിപക്ഷത്തിന് 120 പേർ വേണം. എൻ.ഡി.എ.യ്ക്കും സൗഹൃദത്തിലുള്ള പാർട്ടികൾക്കുമായി 120 അംഗങ്ങളാണുള്ളത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യത്തിന് 104-ഉം. നിർണായകഘട്ടങ്ങളിലെല്ലാം ഭരണപക്ഷത്തെ പിന്തുണച്ചിരുന്ന ടി.ആർ.എസ്. പ്രതിപക്ഷത്തിനൊപ്പം നിൽക്കുന്നതാണ് ബുധനാഴ്ച സഭയിൽ കണ്ടത്. വൈ.എസ്.ആർ. കോൺഗ്രസും സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. അതനുസരിച്ചാണ് പിന്തുണ നൽകുന്നതും. ഇവർക്കൊപ്പം ബി.ജെ.ഡി.യും ചേർന്നാൽ ഭരണപക്ഷം പ്രതിസന്ധിയിലാവും. പ്രതിപക്ഷ എം.പി.മാരെ സസ്പെൻഡ് ചെയ്തതോടെ ഈ പ്രതിസന്ധിയാണ് കേന്ദ്രസർക്കാർ മറികടന്നിരിക്കുന്നത്.ലോക്‌സഭയിലും നാളികേര സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ടി.ആർ.എസ്. പ്രതിഷേധിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/31i2d3q
via IFTTT
Post Top Ad
Responsive Ads Here
Wednesday, December 1, 2021
ടി.ആർ.എസ്. അകലുമ്പോൾ രാജ്യസഭയിൽ കേന്ദ്രത്തിന് ആശങ്ക
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment