അച്ഛന്റെ പേരിലുള്ള വാഹനത്തില്‍ അലന്‍ ഷെപ്പേര്‍ഡിന്റെ മകള്‍ ബഹിരാകാശം കണ്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 11, 2021

അച്ഛന്റെ പേരിലുള്ള വാഹനത്തില്‍ അലന്‍ ഷെപ്പേര്‍ഡിന്റെ മകള്‍ ബഹിരാകാശം കണ്ടു

ന്യൂയോർക്ക്: ബഹിരാകാശത്തുസഞ്ചരിച്ച ആദ്യ അമേരിക്കക്കാരനെന്ന നേട്ടം 1961-ലാണ് അലൻ ഷെപ്പേർഡ് സ്വന്തമാക്കിയത്. 50 വർഷത്തിനിപ്പുറം അച്ഛന്റെ പാതയിൽ ബഹിരാകാശത്തുപറന്ന് ഭാരമില്ലായ്മ അനുഭവിച്ചറിഞ്ഞിരിക്കുകയാണ് മകൾ ലോറ ഷെപ്പേർഡ് ചർച്ച്ലിയും. അതും അച്ഛന്റെ പേരിലുള്ള ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ് റോക്കറ്റിൽ. ചന്ദ്രനിൽ അഞ്ചാമത് കാലുകുത്തിയ വ്യക്തികൂടിയായ അലൻ ഷെപ്പേർഡിനോടുള്ള ആദരസൂചകമായാണ് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ ബഹിരാകാശകമ്പനി വിനോദയാത്രകൾ ലക്ഷ്യമിട്ടുവികസിപ്പിച്ച റോക്കറ്റിന് ന്യൂ ഷെപ്പേർഡ് എന്ന് പേരുനൽകിയത്. ശനിയാഴ്ച രാവിലെ 8.45-ന് ടെക്സസിൽനിന്നാണ് ലോറയടക്കം ആറുപേരുമായി റോക്കറ്റ് കുതിച്ചത്. നാല് സ്വകാര്യവ്യക്തികളും അമേരിക്കൻ ടെലിവിഷൻ താരം മൈക്കൽ സ്ട്രഹാനുമാണ് ഒപ്പമുള്ളവർ. ബഹിരാകാശത്തിന്റെ ലോകം അംഗീകരിച്ച പരിധിയായ 100 കിലോമീറ്റർ പരിധിയിൽ സഞ്ചരിച്ച് 11 മിനിറ്റുകൊണ്ട് യാത്ര പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. ടെക്സസിലെ മരുഭൂമിയിലാണ് സംഘം പാരച്യൂട്ടിൽ വന്നിറങ്ങിയത്. Content Highights:Alan Shepard space Blue Origin Rocket


from mathrubhumi.latestnews.rssfeed https://ift.tt/3oJBHsS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages