വിദ്യാഭ്യാസ യോഗ്യതയില്‍ വ്യക്തത വരുത്തണമെന്ന് ലോകായുക്ത: ഷാഹിദാ കമാൽ രേഖകൾ ഹാജരാക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 9, 2021

വിദ്യാഭ്യാസ യോഗ്യതയില്‍ വ്യക്തത വരുത്തണമെന്ന് ലോകായുക്ത: ഷാഹിദാ കമാൽ രേഖകൾ ഹാജരാക്കണം

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിക്കുന്ന വ്യക്തമായ രേഖകൾ ഹാജരാക്കി വ്യക്തത വരുത്താൻ വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാലിനോട് ലോകായുക്ത നിർദേശിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ജസ്റ്റിസ് ഹാറൂൺ-അൽ-റഷീദ് എന്നിവരുൾപ്പെട്ട ഡിവിഷൻെബഞ്ചാണ് വെളളിയാഴ്ചതന്നെ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്. ചില രേഖകളിൽ ഡോക്ടറേറ്റ് എന്നും ചിലതിൽ ഡി-ലിറ്റ് എന്നും കാണുന്നതിനാൽ ഏതാണ് ശരിയായ വിദ്യാഭ്യാസ യോഗ്യതയെന്ന കാര്യം സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വ്യക്തത വരുത്തണമെന്നാണ് ലോകായുക്ത നിലപാട്.ഓരോ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട പരീക്ഷയുടെ ഹാൾടിക്കറ്റ്, മാർക്ക് ലിസ്റ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയാണ് ഹാജരാക്കേണ്ടത്. ഡി-ലിറ്റ് ആണ് ഷാഹിദയ്ക്കു ലഭിച്ചതെങ്കിൽ ഏത് യൂണിവേഴ്സിറ്റി നൽകി, ആരാണ് ഡി-ലിറ്റിന് ശുപാർശ ചെയ്തത്, ഡി-ലിറ്റ് നൽകിയ സമിതിയിൽ ആരെല്ലാം ഉണ്ടായിരുന്നു, എന്ത് യോഗ്യത പരിഗണിച്ചാണ് ഡി-ലിറ്റ് ശുപാർശ ചെയ്യപ്പെട്ടത് എന്നതടക്കമുളള രേഖകൾ ഹാജരാക്കണം. ഡോക്ടറേറ്റ് ആണ് ലഭിച്ചതെങ്കിൽ ഏത് വിഷയത്തിൽ, ആരുടെ കീഴിൽ ഗവേഷണം നടത്തി, ഡോക്ടറേറ്റ് നൽകിയ യൂണിവേഴ്സിറ്റി ഏത്, ഈ യൂണിവേഴ്സിറ്റി നൽകുന്ന ഡോക്ടറേറ്റിന് നിയമസാധുതയുണ്ടോ എന്നതടക്കമുളള രേഖകൾ ഹാജരാക്കണമെന്നാണ് ലോകായുക്തയുടെ കർശന നിർദേശം. വ്യാജ ഡോക്ടറേറ്റ് ഉപയോഗിച്ചാണ് ഷാഹിദാ കമാൽ വനിതാ കമ്മിഷന്റെ ഔദ്യോഗിക വെബ് സൈറ്റിൽ ഡോ. ഷാഹിദാ കമാൽ എന്ന് കാണിച്ചിരിക്കുന്നത് എന്നാണ് ഹർജിക്കാരിയുടെ ആരോപണം. വട്ടപ്പാറ അമ്പലനഗർ സ്വദേശി അഖിലഖാനാണ് ഹർജിക്കാരി.


from mathrubhumi.latestnews.rssfeed https://ift.tt/3EGO7Hm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages